ഇടുക്കി ജില്ലയിൽ ജില്ലയിൽ ശനിയും ഞായറും കർശന നിയന്ത്രണങ്ങൾ: നിയന്ത്രണങ്ങൾ ലോക്ക് ഡൗണിനു സമാനം

ഇടുക്കി ജില്ലയിൽ ജില്ലയിൽ ശനിയും ഞായറും കർശന നിയന്ത്രണങ്ങൾ: നിയന്ത്രണങ്ങൾ ലോക്ക് ഡൗണിനു സമാനം

Spread the love

തേർഡ് ഐ ബ്യൂറോ

തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം ജില്ലയിൽ ശനിയാഴ്ചയും ഞായറാഴ്ചയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിതായി ജില്ലാ കളക്ടർ എച്ച് ദിനേശൻ അറിയിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചെയർമാൻ കൂടിയായ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്ഥിതിഗതികൾ വിലയിരുത്തി. യോഗത്തിൽ ഡിഎംഒ ഡോ എൻ പ്രിയ, എൻ എച്ച്എം ജില്ലാ കോർഡിനേറ്റർ ഡോ സുജിത്ത് സുകുമാരൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി വി എ നിഷാദ്മോൻ തുടങ്ങി വകുപ്പ്തല മേധാവികൾ പങ്കെടുത്തു.

* ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം രാത്രി 7.30 വരെ ആയിരിക്കും. എന്നാൽ ഹോട്ടൽ, റെസ്റ്റോറന്റ് പോലെ ഉള്ളിടത്ത് 7.30 യ്ക്ക് ശേഷം10 മണി വരെ പാർസൽ അനുവദിക്കും. ശനി, ഞായർ ദിവസങ്ങളിൽ പൂർണ്ണമായും പാഴ്സൽ, ഹോം ഡെലിവറി മാത്രം നടത്താം. ഈ ദിവസങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ പാടുള്ളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

* പലചരക്ക്, പച്ചക്കറി, പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾ മാത്രമേ പ്രവർത്തിക്കൂ.

* സർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങൾക്ക് നാളെ ഒരു അവധിയാണ്. തോട്ടം മേഖലകളിലെ ജോലി ഉൾപ്പെടെ മുഴുവൻ പ്രവർത്തനങ്ങളും നിർത്തിവെയ്ക്കണം.

* അവശ്യ സേവനങ്ങളുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കും. അവിടത്തെ ജീവനക്കാർക്ക് സഞ്ചരിക്കാം.

* അടിയന്തിര യാത്രക്കാർ, രോഗികൾ, പ്രതിരോധ കുത്തിവയ്പ് എടുക്കാൻ പോകുന്ന ഒരാൾ തിരിച്ചറിയൽ രേഖകൾ കാണിക്കണം. തിരഞ്ഞെടുപ്പ്, പരീക്ഷ, കോവിഡ് അനുബന്ധ ചുമതലകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് യാത്രാ വിലക്ക് ഇല്ല.
* ഇടുക്കി ഡി.റ്റി.പി.സി.യുടെ കീഴിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ 24 ശനി , 25 ഞായർ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കില്ല

* ഇന്നു (ശനി) നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാൻ തടസ്സമുണ്ടാകാതിരിക്കാൻ ബസുകൾ സർവ്വീസ് നടത്തണം.

* ബസ് സർവ്വീസ് നാളെ (ഞായർ) ദീർഘദൂരം ഒഴികെ നിർത്തിവയ്ക്കണം.

* കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ ഈ ദിവസങ്ങളിൽ നടത്താൻ അനുമതിയുണ്ട്. എന്നാൽ 75 പേർ എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. മറ്റു പ്രദേശങ്ങളിൽ നിന്ന് ഇത്തരം ചടങ്ങുകൾക്ക് വരുന്നവരെ തടയില്ല. ശനി, ഞായർ ദിവസങ്ങളിൽ വിവാഹചടങ്ങുകളിൽ പങ്കെടുക്കാൻ യാത്ര ചെയ്യുന്നവർ അക്കാര്യം പരിശോധകരെ വ്യക്തമായി ധരിപ്പിക്കണം. ചടങ്ങ് സംഘടിപ്പിക്കുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

* രാത്രി കർഫ്യൂ കർശനമായിരിക്കും

വാക്സിൻ

ജില്ലയിലെ എല്ലാ താലൂക്കുകളിലും മൂന്നോ നാലോ വീതം സ്ഥിരം വാക്സിനേഷൻ കേന്ദ്രങ്ങൾ ഉണ്ടാകും.

നാളെ (25) ദീർഘദൂരം ഒഴികെ ബസുകൾ ഉണ്ടാകില്ല

ഇടുക്കി ജില്ലയിൽ നിന്നും സർവീസ് നടത്തുന്ന ദീർഘദുര സർവീസ് ഒഴികെയുളള സ്വകാര്യ ബസുകൾ ഞായറാഴ്ച (25) സർവ്വീസ് നിറുത്തിവയ്ക്കേ ണ്ടതാണെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. കൂടാതെ ഏപ്രിൽ 26 മുതൽ മെയ് 7 വരെ തൊടുപുഴ സബ് ആർ.ടി.ഓഫീസിൽ ഡ്രൈവിങ് ടെസ്റ്റ് ഉണ്ടായിരിക്കുന്നതല്ല.