കോട്ടയം ചിങ്ങവനത്ത് കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമണം തടയാനെത്തിയ യുവതിയുടെ വല്യമ്മയ്ക്കും പരിക്കേറ്റു; പ്രതി പിടിയിൽ

കോട്ടയം ചിങ്ങവനത്ത് കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമണം തടയാനെത്തിയ യുവതിയുടെ വല്യമ്മയ്ക്കും പരിക്കേറ്റു; പ്രതി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ചിങ്ങവനം സായിപ്പ് കവലയിൽ കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ആക്രമണം തടയാനെത്തിയ വല്യമ്മയ്ക്കും പരിക്കേറ്റു. മുത്തുർ സ്വദേശിനി ആര്യ (27), ഇവരുടെ മാതാവിൻറെ മാതാവ് പത്മിനി (70) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ഭർത്താവായ ശാന്തമ്പാറ സ്വദേശി ലാൽ മോഹനെ (34) പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയുടെ വീട്ടിൽ കയറിയാണ് പ്രതി ആക്രമണം നടത്തിയത്. ഭാര്യ ഡിവോഴ്സ് ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്ന് പ്രാഥമിക റിപ്പേർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിനുള്ളിൽ പല സ്ഥലത്തും ഇയാൾ പെട്രോൾ ഒഴിക്കുകയും ഗ്യാസ്കുറ്റി തുറന്നുവച്ചതിനും ശേഷമാണ് രണ്ടു പേരെയും ലാൽ അക്രമിച്ചത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ആര്യയും തോളിൽ വെട്ടേറ്റ പത്മിനിയും അയൽപക്കത്തെ വീടുകളിൽ ഓടിക്കയറി. ഗുരുതരമായ പരിക്കുകളോടെ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതിയെ ആക്രമിച്ച ശേഷം നാലു വയസുള്ള ആൺകുട്ടിയുമായി ലാൽ വീടിന്റെ വാതിൽ അകത്തു നിന്നും പൂട്ടി. നാട്ടുകാർ ബഹളമുണ്ടാക്കിയപ്പോൾ കുട്ടിയുമായി വീട്ടിൽ നിന്നും പുറത്തിറങ്ങിയ ഇയാൾ പൊലീസ് കസ്റ്റഡിയിലാകുകയായിരുന്നു.