play-sharp-fill
ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു; മൃതദേഹം കണ്ടെത്തിയത് വഴിയരികിൽ; സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു; മൃതദേഹം കണ്ടെത്തിയത് വഴിയരികിൽ; സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

കുമളി: യുവാവ് കുത്തേറ്റ് മരിച്ചു. റോസാപ്പൂക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന രുക്മാൻ അലിയാണ് (36) കൊല്ലപ്പെട്ടത്. പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.

വഴിയരികിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ടൗണിനടുത്തുള്ള ബാറിന് സമീപമാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുമളി സ്വദേശി രാജേഷ്, കമ്പം സ്വദേശി ഖാദർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.