play-sharp-fill
ഇടുക്കി പൂപ്പാറയിൽ ടൂറിസ്റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം നാലായി..! 6 പേരുടെ നില ഗുരുതരം..! പരിക്കേറ്റവർ ചികിത്സയിൽ

ഇടുക്കി പൂപ്പാറയിൽ ടൂറിസ്റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം നാലായി..! 6 പേരുടെ നില ഗുരുതരം..! പരിക്കേറ്റവർ ചികിത്സയിൽ

സ്വന്തം ലേഖകൻ

പൂപ്പാറ : ഇടുക്കി പൂപ്പാറയിൽ തോണ്ടിമല ഇരച്ചിൽപാറയ്ക്കു സമീപം ടൂറിസ്റ്റ് വാൻ കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. തമിഴ്നാട് തിരുനെൽവേലി സ്വദേശികളാണ് മരിച്ചത്. തിരുനെൽവേലി സ്വദേശി സി.പെരുമാൾ (59), വള്ളിയമ്മ (70), വിശ്വ (8), സുധ (20) എന്നിവരാണ് മരിച്ചത്. മൂന്നാറിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് സംഘം എത്തിയത്. ഇരുപതോളം പേർ വാഹനത്തിലുണ്ടായിരുന്നു. ഇതിൽ 6 പേരുടെ നില ഗുരുതരമാണ്. ഇവരെ തേനി മെഡിക്കൽ കോളജിലേക്കു മാറ്റി.

തിരുനെൽവേലിയിൽ നിന്നു മൂന്നാറിലേക്ക് വന്ന വാൻ ഇന്നലെ വൈകുന്നേരം 6.45 ന് തോണ്ടിമല ഇരച്ചിൽപാറയ്ക്കു സമീപം അപകടത്തിൽ പെടുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വാൻ വളവു തിരിയാതെ കൊക്കയിലേക്കു മറിഞ്ഞു. നാട്ടുകാരും ഇതുവഴിയെത്തിയ മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ ആദ്യം രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group