ഐസ്‌ക്രീമിലേക്ക് സ്വയംഭോഗം ; വീഡിയോ വൈറലായതോടെ സോഷ്യല്‍മീഡിയയിലടക്കം വ്യാപക പ്രതിഷേധം ; കച്ചവടക്കാരനെ കൈയോടെ പൊക്കി പൊലീസ്
സ്വന്തം ലേഖകൻ
ഹൈദരാബാദ്: തെലങ്കാനയില്‍ ഐസ്‌ക്രീമിലേക്ക് സ്വയംഭോഗം ചെയ്യുന്ന അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കച്ചവടക്കാരന്‍ അറസ്റ്റില്‍. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് റോഡരികില്‍ ഐസ്‌ക്രീം കച്ചവടം നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
വാറങ്കല്‍ ജില്ലയിലാണ് സംഭവം. നെക്കൊണ്ടയില്‍ ഐസ്‌ക്രീം വില്‍പ്പന നടത്തുന്നതിനിടെ, രാജസ്ഥാന്‍ സ്വദേശിയായ കലുറാം കുര്‍ബിയയാണ് മോശമായി പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കച്ചവടക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയിലടക്കം വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീഡിയോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ, ഫുഡ് ഇന്‍സ്‌പെക്ടര്‍ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പൊതുസ്ഥലത്ത് മോശമായി പെരുമാറിയതിന് ഐപിസി 294-ാം വകുപ്പ് അനുസരിച്ച് കലുറാം കുര്‍ബിയയ്‌ക്കെതിരെ നടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.