
ഒളിംപ്യാഡിനൊരുങ്ങുന്ന കുട്ടികൾക്കായി അഭാജ്യസംഖ്യകളുടെ അത്ഭുത ലോകം; വിവിധ ഒളിംപ്യാഡ് പരീക്ഷകളിൽനിന്നും തെരെഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരങ്ങളുമായി ഡോ. രാജു നാരായണ സ്വാമി ഐഎഎസിന്റെ കൈപ്പുസ്തകം
അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് പേരുകേട്ട ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ.രാജു നാരായണ സ്വാമി അഭാജ്യസംഖ്യകളെ പരിചയയപ്പെടുത്തുന്ന കൈപ്പുത്സകവുമായി എത്തുന്നു. വിവിധ ഒളിംപ്യാഡ് പരീക്ഷകളിൽനിന്നും തെരെഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരങ്ങളുമാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രൈം നമ്പർ തിയറിയുടെ അടിസ്ഥാനമായ പാലിൻഡ്രോമിക് അഭാജ്യസംഖ്യകൾ മുതൽ സയാമീസ് പ്രൈമുകൾ വരെയുള്ള സംജ്ഞകളെ കുറിച്ചുള്ള ലഘുവിവരണവും ഗ്രന്ഥത്തിൽ ഉണ്ട്. സ്വാമിയുടെ മുപ്പത്തിനാലാമത്തെ പുസ്തകമാണിത്.
ഒളിംപ്യാഡിനൊരുങ്ങുന്ന കുട്ടികൾക്കുവേണ്ടിയുള്ള രണ്ടാമത്തെ പുസ്തകവുമാണ്. സാഹിത്യ അക്കാദമി അവാർഡ് നേടിയ “ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ” മുതൽ സംസ്ഥാന ബാലസാഹിത്യ പുരസ്കാരത്തിനർഹമായ “നീലക്കുറിഞ്ഞി : ഒരു വ്യാഴവട്ടത്തിലെ വസന്തം” വരെയുള്ള കൃതികൾ സ്വാമി ഇതിന് മുമ്പെഴുതിയ പുസ്തകങ്ങളിൽപ്പെടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ച് ജില്ലകളിൽ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, മാർക്കറ്റ് ഫെഡ് എം ഡി, കാർഷികോല്പാദന കമ്മീഷണർ, കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ഐ ഐ ടി കാൺപൂർ അദ്ദേഹത്തിന് 2018ൽ സത്യേന്ദ്രദുബേ മെമ്മോറിയൽ അവാർഡ് നൽകിയിരുന്നു.
സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. ബൗദ്ധിക സ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൻ യൂണിവേഴ്സിറ്റി നൽകുന്ന അംഗീകാരമായ ലിയനാഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് 2021 ഡിസംബറിലാണ് സ്വാമിക്ക് ലഭിച്ചത്.
നിയമത്തിലും ടെക്നോളജിയിലുമായി 270 ലേറ ഗവേഷണ പ്രബന്ധങ്ങൾ അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. മുപ്പത്തിയെട്ട് തവമ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകനായ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന അപൂർവ്വ റെക്കോർ
ഡും സ്വാമിയുടെ പേരിലുണ്ട്.