യുവാവ് കുത്തേറ്റു മരിച്ചു ; സംഭവത്തിൽ പതിനാറുകാരൻ പൊലീസ് കസ്റ്റഡിയിൽ
തൃശൂർ :പാലസ് റോഡിനു സമീപം യുവാവ് കുത്തേറ്റു മരിച്ചു. തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് മരിച്ചത്. സംഭവത്തിൽ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 8.45 നായിരുന്നു സംഭവം. പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളാണ് കുത്തിയത്. തൃശ്ശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.