play-sharp-fill

ശശിച്ചേട്ടന് സ്നേഹ പ്രണാമം : കോട്ടയത്തെ സാമൂഹ്യ സാംസ്ക്കാരിക, രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യം

കോട്ടയം: കോട്ടയം നഗരത്തിൽ സാമൂഹ്യ സാംസ്ക്കാരിക, രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന നാഗമ്പടം പനയക്കഴുപ്പ് എടാട്ട് വീട്ടിൽ ഇ.എൻ ശശികുമാർ എന്ന ശശിച്ചേട്ടൻ (68) നിര്യാതനായി. ഉച്ചക്ക് 12 ന് ഭൗതികശരീരം തിരുനക്കര ബ്രാഹ്മണ സമൂഹമഠത്തിന് സമീപമുള്ള സഹോദരിയുടെ വീട്ടിൽ എത്തിക്കും. സംസ്ക്കാരം വൈകുന്നേരം 4 ന് മുട്ടമ്പലം എൻ.എസ്.എസ് ശ്മശാനത്തിൽ. എല്ലാവരുടെയും സുഖദു:ഖങ്ങളിൽ ഓടിയെത്തിയിരുന്ന ശശിച്ചേട്ടന്റെ ആകസ്മിക വേർപാട് വേദനാജനകമാണ്. ഇന്നലെയും നഗരസഭാ ഓഫീസിൽ ജനകീയ പ്രശ്നങ്ങളുമായി എത്തിയിരുന്നു. നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്നു. എം.എസ്.സി പഠനം പൂർത്തീകരിച്ച് പൊതുരംഗത്ത് […]

കോട്ടയം ചുങ്കം പനയക്കഴിപ്പ് എടാട്ട് ഇ.എൻ.ശശികുമാർ (68) നിര്യാതനായി

കോട്ടയം: ചുങ്കം പനയക്കഴിപ്പ് എടാട്ട് ഇ.എൻ.ശശികുമാർ (68) നിര്യാതനായി. കോൺഗ്രസ് (ഐ) കോട്ടയം വെസ്റ്റ് ബ്ലോക്ക് ജനറൽ സെക്രട്ടറിയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം ഉച്ചക്ക് 12 മണിയോടെ ഭൗതിക ശരീരം തിരുനക്കര ബ്രാഹ്മണ സമൂഹമഠത്തിന് സമീപമുളള സഹോദരിയുടെ തെക്കേക്കുറ്റ് വീട്ടിൽ കൊണ്ടുവരും. സംസ്ക്കാരം വൈകുന്നേരം 4 – ന് മുട്ടമ്പലം എൻ.എസ്.എസ്. ശ്മശാനത്തിൽ.

അക്ഷര നഗരിയുടെ മുത്താണ് അച്ചായൻസ് ഗോൾഡും ടോണി വർക്കിച്ചനും… 24 കടകളിൽ നിന്നുമുള്ള വരുമാനത്തിന്റെ 50 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെയ്ക്കുന്ന അച്ചായൻ്റെ ഫെയ്സ്ബുക്ക്, യൂട്യൂബ് വരുമാനങ്ങളും ഇനി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; സമ്പാദിക്കുന്ന പണത്തിന്റെ ഒരു ഭാഗം പാവങ്ങൾക്ക് കൊടുക്കുക, അവർക്കൊപ്പം സാധാരണക്കാരനായി ജീവിക്കുക അതാണ് എന്റെ ജീവിതലക്ഷ്യമെന്ന് ടോണി വർക്കിച്ചൻ ; വീഡിയോ ദൃശ്യങ്ങൾ കാണാം

കോട്ടയം: അക്ഷര നഗരിയുടെ മുത്താണ് അച്ചായൻസ് ഗോൾഡും ടോണി വർക്കിച്ചനും… സംസ്ഥാനത്തെമ്പാടുമുള്ള തൻ്റെ 24 കടകളിൽ നിന്നുള്ള വരുമാനത്തിന്റെ 50 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെയ്ക്കുന്ന അച്ചായൻ്റെ ഫെയ്സ്ബുക്ക്, യൂട്യൂബ് വരുമാനങ്ങളും ഇനി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. കേരളത്തിലും തമിഴ്നാട്ടിലുമായി കോടിക്കണക്കിന് രൂപയാണ് ഒരു വർഷം ടോണി വർക്കിച്ചൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നത്.   സമ്പാദിക്കുന്ന പണത്തിന്റെ ഒരു ഭാഗം പാവങ്ങൾക്ക് കൊടുക്കുക, അവർക്കൊപ്പം സാധാരണക്കാരനായി ജീവിക്കുക അതാണ് എന്റെ ജീവിതലക്ഷ്യമെന്ന് ടോണി വർക്കിച്ചൻ പറഞ്ഞു.   കേരളത്തിലെ ജ്വല്ലറി ഗ്രൂപ്പെന്നതിലുപരി ജനഹൃദയങ്ങളിൽ ചേക്കേറിയ കോട്ടയം […]

കോട്ടയം കിംസ് ഹെൽത്ത് ഹോസ്പ്‌പിറ്റലിൽ ഡെർമറ്റോളജി ക്യാമ്പ് ആരംഭിച്ചു ; കൂടുതൽ വിവരങ്ങൾക്ക് 0481 294 1000, 9072 726 190 ബന്ധപ്പെടുക

കോട്ടയം : കിംസ് ഹെൽത്ത് ഹോസ്പ്‌പിറ്റലിൽ ഡെർമറ്റോളജി ക്യാമ്പ് ആരംഭിച്ചു. ഡിസംബർ 9 ന് ആരംഭിച്ച ക്യാമ്പ് ഡിസംബർ13 ന് അവസാനിക്കും. ക്യാമ്പിൽ സൗജന്യ രജിസ്ട്രേഷൻ, സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ,പ്രോസീജറുകൾക്ക് 10% ഇളവ് തുടങ്ങിയവ ലഭ്യമാണ്. ക്യാമ്പ് കാലയളവിൽ രജിസ്‌റ്റർ ചെയ്യുന്ന രോഗികൾക്ക് മാത്രമേ ഈ പാക്കേജ് ബാധകമാകൂ, ഇൻഷുറൻസുള്ളവർക്ക് ഇളവുകളില്ല,നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.0481 294 1000, 9072 726 190

ഒളിംപ്യാഡിനൊരുങ്ങുന്ന കുട്ടികൾക്കായി അഭാജ്യസംഖ്യകളുടെ അത്ഭുത ലോകം; വിവിധ ഒളിംപ്യാഡ് പരീക്ഷകളിൽനിന്നും തെരെഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരങ്ങളുമായി ഡോ. രാജു നാരായണ സ്വാമി ഐഎഎസിന്റെ കൈപ്പുസ്തകം

അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് പേരുകേട്ട ഐഎഎസ് ഉദ്യോ​ഗസ്ഥൻ ഡോ.രാജു നാരായണ സ്വാമി അഭാജ്യസംഖ്യകളെ പരിചയയപ്പെടുത്തുന്ന കൈപ്പുത്സകവുമായി എത്തുന്നു. വിവിധ ഒളിംപ്യാഡ് പരീക്ഷകളിൽനിന്നും തെരെഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരങ്ങളുമാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രൈം നമ്പർ തിയറിയുടെ അടിസ്ഥാനമായ പാലിൻഡ്രോമിക് അഭാജ്യസംഖ്യകൾ മുതൽ സയാമീസ് പ്രൈമുകൾ വരെയുള്ള സംജ്ഞകളെ കുറിച്ചുള്ള ലഘുവിവരണവും ​​​​ഗ്രന്ഥത്തിൽ ഉണ്ട്. സ്വാമിയുടെ മുപ്പത്തിനാലാമത്തെ പുസ്തകമാണിത്. ഒളിംപ്യാഡിനൊരുങ്ങുന്ന കുട്ടികൾക്കുവേണ്ടിയുള്ള രണ്ടാമത്തെ പുസ്തകവുമാണ്. സാഹിത്യ അക്കാദമി അവാർഡ് നേടിയ “ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ” മുതൽ സംസ്ഥാന ബാലസാഹിത്യ പുരസ്കാരത്തിനർഹമായ “നീലക്കുറിഞ്ഞി : ഒരു വ്യാഴവട്ടത്തിലെ വസന്തം” വരെയുള്ള […]

റിട്ട. അഗ്രികൾച്ചറൽ ഡെപ്യൂട്ടി ഡയറക്ടറും കർഷകശ്രീ എഡിറ്ററുമായിരുന്ന കളക്ട്രേറ്റ് വാർഡ് ഈ രയിൽ കടവ് ശ്രേയസ്സിൽ ജി വിശ്വനാഥൻ നായർ അന്തരിച്ചു

കോട്ടയം: റിട്ട. അഗ്രികൾച്ചറൽ ഡെപ്യൂട്ടി ഓഫീസറും കർഷകശ്രീ എഡിറ്ററുമായിരുന്ന കളക്ട്രേറ്റ് വാർഡ് ഈ രയിൽ കടവ് ശ്രേയസ്സിൽ ജി.വിശ്വനാഥൻ നായർ (87) അന്തരിച്ചു. മൃതദേഹം നാളെ (11-12- 2024 ബുധൻ ) രാവിലെ 9 മുതൽ തൃഗൗതമപുരം ക്ഷേത്രത്തിന് സമീപമുള്ള വസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം നാളെ വൈകീട്ട് 4 മണിക്ക് ഇഎസ്ഐ ഡിസ്പൻസറിക്ക് സമീപം വാകശ്ശേരിൽ കുടുംബ ശ്മശാനത്തിൽ.

അയ്മനം പുളിക്കപ്പറമ്പിൽ അനിൽ പി. കുരുവിള (അനിൽ) 59) നിര്യാതനായി.

അയ്മനം: പുളിക്കപ്പറമ്പിൽ അനിൽ പി. കുരുവിള (അനിൽ) 59) നിര്യാതനായി. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം നാളെ (തിങ്കളാഴ്ച) വൈകുന്നേരം 3ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ചെങ്ങളം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ.

വില്ലൂന്നി പാണംപറമ്പിൽ എം സി ശേഖരബോസ് നിര്യാതനായി

ആർപ്പൂക്കര: വില്ലൂന്നി പാണംപറമ്പിൽ എം.സി ശേഖരബോസ് (70) നിര്യാതനായി. സംസ്കാരം ഇന്ന് (6/12/24) വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ കൈപ്പുഴ ചിറപ്പുറത്ത് കുടുംബാംഗം. മക്കൾ ധന്യാമോൾ, ദീപു (കുവൈറ്റ്). മരുമക്കൾ ബിനോ കാരാപ്പുഴ തയ്യിൽ ടെകസ്റ്റയിൽ സ് തൊണ്ണംക്കുഴി, ദിവ്യാ(വയനാട്)

പരിപ്പ് പോത്തഞ്ചേരിൽ പോൾ (അച്ഛൻകുഞ്ഞ് -74) നിര്യാതനായി.

പരിപ്പ്: പോത്തഞ്ചേരിൽ പോൾ (അച്ഛൻകുഞ്ഞ് -74) നിര്യാതനായി. ഭാര്യ :ബേബിക്കുട്ടി. മക്കൾ: യൂജിൻ പോൾ, യൂണിഷ് പോൾ. മരുമകൾ: ടിജോ. സംസ്കാരം പിന്നീട്.

പരിപ്പ് മുപ്പതിൽചിറയിൽ (മംഗലംചിറ) പരേതനായ കുമാരന്റെ ഭാര്യ കമലാക്ഷി (94) നിര്യാതയായി.

പരിപ്പ് : മുപ്പതിൽചിറയിൽ (മംഗലംചിറ) പരേതനായ കുമാരന്റെ ഭാര്യ കമലാക്ഷി (94) നിര്യാതയായി. സംസ്കാരം നാളെ (04-12-2024, ബുധൻ ) രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ :ഓമന, പ്രകാശൻ (ജില്ലാ ടിബി സെൻ്റർ, കോട്ടയം), പൊന്നമ്മ, മണിയമ്മ, ജയമോൻ (കുടുംബാരോഗ്യ കേന്ദ്രം ഏറ്റുമാനൂർ, – എൻജിഒ അസോസിയേഷൻ, ഗാന്ധിനഗർ യൂണിറ്റ് ട്രഷറർ). മരുമക്കൾ: രാജപ്പൻ (തിരുവാർപ്പ്), രാജപ്പൻ (കുമരകം), മോഹനൻ (ഗാന്ധിനഗർ), സുമ പ്രകാശ് (പതിനഞ്ചിൽകടവ് – അയ്മനം ഗ്രാമപഞ്ചായത്ത് അംഗം), സന്ധ്യ (കുമരകം – മാവേലി സ്റ്റോർ, പരിപ്പ്).