ഭർത്താവിനെ കെട്ടിയിട്ട ശേഷം മദ്യം കുടിപ്പിക്കുകയും ശരീരത്തിൽ സി​ഗരറ്റ് കൊണ്ട് പൊള്ളിക്കുകയും ചെയ്തു ; ഭാര്യയുടെ പീഡനങ്ങൾ കടുത്തതോടെ വീട്ടിൽ ഒളിക്യാമറ സ്ഥാപിച്ച് യുവാവ് ; ഒടുവിൽ ദൃശ്യങ്ങൾ സഹിതം പരാതി നൽകി, യുവതി അറസ്റ്റിൽ

ഭർത്താവിനെ കെട്ടിയിട്ട ശേഷം മദ്യം കുടിപ്പിക്കുകയും ശരീരത്തിൽ സി​ഗരറ്റ് കൊണ്ട് പൊള്ളിക്കുകയും ചെയ്തു ; ഭാര്യയുടെ പീഡനങ്ങൾ കടുത്തതോടെ വീട്ടിൽ ഒളിക്യാമറ സ്ഥാപിച്ച് യുവാവ് ; ഒടുവിൽ ദൃശ്യങ്ങൾ സഹിതം പരാതി നൽകി, യുവതി അറസ്റ്റിൽ

ലഖ്നോ: ഭർത്താവിനെ കെട്ടിയിട്ട് ക്രൂര പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ഉത്തർപ്രദേശ് ബിജ്നോറ് സ്വദേശിയായ മെഹർ ജഹാനെ (30) ആണ് അറസ്റ്റിലായത്. ഛക് മഹദൂദ് സ്വദേശിയായ മനാൻ സൈദിയെയാണ് യുവതി ക്രൂര പീഡനത്തിനിരയാക്കിയത്.

ഭർത്താവായ മനാൻ സൈദിയെ കെട്ടിയിട്ട ശേഷം മദ്യം കുടിപ്പിക്കുകയും ശരീരത്തിൽ സി​ഗരറ്റ് കൊണ്ട് പൊള്ളിക്കുകയുമായിരുന്നു. ഒരു വർഷം മുൻപായിരുന്നു ഇരുവരും വിവാഹിതരായത്. കുടുംബത്തിൽ നിന്ന് മാറി ഇരുവരും തനിച്ച് താമസിക്കണമെന്ന് ജഹാൻ സൈദിയോട് ആവശ്യപ്പെട്ടിരുന്നു. മാറി താമസിച്ചതിന് പിന്നാലെ ജഹാൻ ഭർത്താവിനെ നിരന്തരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കള്ളക്കേസിൽ കുടുക്കി ജയിലിലയക്കുമെന്നും യുവതി ഭീഷണിപ്പെടുത്തിയതായാണ് റിപ്പോർട്ട്.

പീഡനത്തിന് മുൻപ് യുവാവിന് നിർബന്ധിച്ച് മയക്കുമരുന്ന് നൽകിയിരുന്നു. ഭാര്യയുടെ പീഡനങ്ങൾ കടുത്തതോടെ യുവാവ് വീട്ടിൽ ഒളിക്യമറ സ്ഥാപിച്ചു. അടുത്തിടെ യുവതി സൈദിയെ കട്ടിലിൽ കൈകാലുകൾ കെട്ടി ബന്ധിയാക്കുകയും മയക്കുമരുന്ന് നൽകിയ ശേഷം യുവാവിന്റെ ശരീരത്തിൽ സി​ഗരറ്റ് കൊണ്ട് പൊള്ളിക്കുകയുമായിരുന്നു. തുടർന്ന് യുവാവ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സഹിതം ഞായറഴ്ച സൈദി പൊലീസിൽ പരാതി നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.