play-sharp-fill
മെഡിക്കല്‍ കോളേജിനടുത്തുള്ള ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ പിടിയിലായത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഒന്‍പത് സ്ത്രീകളും ഒന്‍പത് പുരുഷന്മാരും; കുടുംബാംഗങ്ങള്‍ എന്ന പേരില്‍ മുറികള്‍ വാടകയ്‌ക്കെടുത്ത് നടത്തുന്നത് പെണ്‍വാണിഭം; തേടിയെത്തുന്ന ‘കസ്റ്റമേഴ്‌സില്‍’ ഭൂരിഭാഗവും ഭായിമാര്‍; അസമില്‍ നിന്നും യുവതികളെ കേരളത്തിലേക്ക് കടത്തുന്നത് കെട്ടിട നിര്‍മ്മാണത്തൊഴിലാളികള്‍ എന്ന വ്യാജേന; മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ പേര്‍ കുടുങ്ങുമെന്നുറപ്പ്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് പൊലീസിന്റെ കര്‍ശന നിയന്ത്രണങ്ങളും യാത്രാവിലക്കും മറികടന്ന് കേരളത്തിലേക്ക് എത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടില്‍ നടത്തുന്നത് പെണ്‍വാണിഭം. മനുഷ്യക്കടത്ത് അന്വേഷിച്ച് കേരളത്തിലെത്തിയ അസം പൊലീസിനൊപ്പം തിരുവനന്തപുരത്തെ പൊലീസ് സംഘവും സംയുക്തമായി സഹകരിച്ചപ്പോള്‍ പുറത്ത് വന്നത് വമ്പന്‍ മനുഷ്യക്കടത്ത് ശൃംഖലയെപ്പറ്റിയുള്ള വിവരങ്ങള്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തും തമ്പാനൂരിലുമുള്ള ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഒന്‍പത് സ്ത്രീകളും ഒന്‍പത് പുരുഷന്മാരുമാണ് പൊലീസ് പിടിയിലായത്. പെണ്‍വാണിഭസംഘത്തിന്റെ നടത്തിപ്പുകാരും അസം സ്വദേശികളുമായ മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരും രണ്ടു ഇതര സംസ്ഥാന തൊഴിലാളികളുമാണ് സംഘത്തിലെ മുഖ്യ കണ്ണികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിടനിര്‍മ്മാണത്തൊഴിലാളികള്‍ എന്ന വ്യാജേനയാണ് യുവതികളെ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്നതെന്ന് പൊലീസ് പറയുന്നു. യുവതികളുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അസം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ 11-ാം തീയതി മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു.

ഇരുവരുടെയും ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നു മനസ്സിലാക്കി. തുടര്‍ന്ന് അസം പൊലീസ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെ ബന്ധപ്പെട്ടു. കമ്മീഷണറെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചതോടെ ഷാഡോ പൊലീസ് സംഘത്തോട് അസം പൊലീസുമായി സഹകരിക്കാന്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് തമ്പാനൂര്‍ പൊലീസിന്റെയും മെഡിക്കല്‍ കോളേജ് പൊലീസിന്റെയും കൂടി സഹകരണത്തോടെ ഇരു സ്റ്റേഷന്‍ പരിധികളിലും റെയ്ഡ് നടന്നത്. കുടുംബാംഗങ്ങളെന്ന് പറഞ്ഞാണ് മുറി വാടകയ്‌ക്കെടുത്തതെന്ന് ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചു. കാണാനെത്തുന്നതും ഉത്തരേന്ത്യക്കാരായതിനാല്‍ ഹോട്ടലുകാര്‍ക്കും സംശയം തോന്നിയില്ല.

പരിശോധനകള്‍ കര്‍ശനമായ ലോക്ഡൗണ്‍ കാലത്തും മെഡിക്കല്‍ കോളജ് പരിസരത്ത് മാത്രം നാലു കേന്ദ്രങ്ങള്‍ സംഘത്തിനുണ്ടായിരുന്നു. പ്രതികളെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കി. ഇവരെ അസമിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.