ആലപ്പുഴയില്‍ പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി; അസ്ഥികൂടം പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞ നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകന്‍
ആലപ്പുഴ: കല്ലുപാലത്തിന് സമീപം പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളില്‍ മനഷ്യ അസ്ഥികൂടം കണ്ടെത്തി. പ്ലാസ്റ്റിക് കൂടില്‍ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തറ പൊളിച്ചു കൊണ്ടിരുന്ന തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പഴക്കം ചെന്ന അസ്ഥികൂടമാണിതെന്നും ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തിയെങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരൂ എന്നും പൊലീസ് പറഞ്ഞു. മെഡിക്കല്‍ പഠനത്തിന് ഉപയോഗിച്ച അസ്ഥികൂടമാണിതെന്ന സംശയവും പൊലീസിനുണ്ട്. ശാസ്ത്രീയ പരിശോധനകള്‍ ഉള്‍പ്പെടെ നടത്തി അന്വേഷണം വിപുലമാക്കുമെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജയദേവ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0