കോട്ടയം ടിബി റോഡിലെ ഇംപീരിയൽ ഹോട്ടലിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

കോട്ടയം ടിബി റോഡിലെ ഇംപീരിയൽ ഹോട്ടലിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ടിബി റോഡിലെ ഇംപീരിയൽ ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട,ഓമല്ലൂർ പന്നിയാലി ഭാഗത്ത് ചെറുകുന്നിൽ വീട്ടിൽ കെ.വി വേണുഗോപാൽ (63) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം ടി.ബി റോഡിൽ പ്രവർത്തിക്കുന്ന ഇംപീരിയൽ ഹോട്ടലിൽ സപ്ലയറായി ജോലി ചെയ്തു വരികയായിരുന്ന ഇയാൾ കഴിഞ്ഞ ദിവസം രാത്രി ഹോട്ടലിലെ മറ്റൊരു സപ്ലയർ ജോലിക്കാരനായ കൊല്ലം സ്വദേശി സാബുവിനെയാണ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം രാത്രി 11 മണിയോടുകൂടി ഹോട്ടലിൽ വച്ച് വേണുഗോപാൽ സാബുവുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, തുടർന്ന് തന്റെ കയ്യിൽ കരുതിയിരുന്ന പുട്ടി ബ്ലേഡ് കൊണ്ട് യുവാവിന്റെ കഴുത്തിൽ ആക്രമിക്കുകയുമായിരുന്നു. വേണുഗോപാലിന് സാബുവിനോട് ജോലിസംബന്ധമായ മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ സാബുവിനെ ആക്രമിച്ചത്.

പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വേണുഗോപാലിനെ പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീകുമാർ. എം, എസ്.ഐ മാരായ റിൻസ് എം.തോമസ്, അനീഷ് വിജയൻ സി.പി.ഓ മാരായ മുഹമ്മദ് ഷെഫീഖ്, അനീഷ് മാത്യു, മോൻസി.പി.കുര്യാക്കോസ്, വിപിൻ കെ.ജെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.