മലങ്കര ഓർത്തഡോക്സ് സഭയുടെ മാർത്തോമൻ പൈതൃക സംഗമ ദീപശിഖാ പ്രയാണം ;  നാളെ വൈകുന്നേരം ചിങ്ങവനത്ത് സ്വീകരണം

മലങ്കര ഓർത്തഡോക്സ് സഭയുടെ മാർത്തോമൻ പൈതൃക സംഗമ ദീപശിഖാ പ്രയാണം ; നാളെ വൈകുന്നേരം ചിങ്ങവനത്ത് സ്വീകരണം

Spread the love

 

ചിങ്ങവനം: ഫെബ്രുവരി 25 ഞായറാഴ്ച കോട്ടയത്ത്‌ നടക്കുന്ന മലങ്കര ഓർത്തഡോൿസ്‌ സഭയുടെ മാർത്തോമൻ പൈതൃക മഹാസംഗമത്തോടനുബന്ധിച്ചു കന്യകുമാരി അരപ്പള്ളിയിൽ നിന്നും ആരംഭിച്ച ദീപശിഖ പ്രയാണത്തിന് നാളെ (വ്യാഴാഴ്ച) വൈകുന്നേരം 4.45ന് ചിങ്ങവനം സെമിനാരി പടിയിൽ ചിങ്ങവനം സെന്റ് ജോൺസ് പള്ളി, പാച്ചിറ സെന്റ് മേരിസ് പള്ളി, കുഴിമറ്റം സെന്റ് ജോർജ് പള്ളി, പാത്താമുട്ടം സെന്റ് മേരിസ് ചാപ്പൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു.

കോട്ടയം ഭദ്രാസനധിപൻ ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത, റവ. ജോസഫ് റമ്പാൻ ഓ ഐ സി, റവ. കുര്യൻ തോമസ് കരിപ്പാൽ കോർ എപ്പിസ്‌കോപ്പ, ഫാ. എബ്രഹാം ജോൺ തെക്കെതറയിൽ, ഫാ. ഫിലിപ്പോസ് ഫിലിപ്പോസ് പാച്ചിറ, ഫാ. വർഗീസ് മാത്യു, ഫാ. ജോജി പി ചാക്കോ പൂച്ചക്കെരിൽ, സഭ മാനേജിങ് കമ്മറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, പള്ളി ഭരണസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും

വ്യാഴാഴ്ച വൈകുന്നേരം 4.30നു ചിങ്ങവനം സെന്റ് ജോൺസ് പള്ളിയിൽ നിന്ന് സീകരണ റാലി ആരംഭിച്ചു ചിങ്ങവനം സെമിനാരി പടിയിൽ എത്തി സ്വീകരിക്കാൻ ഇന്നലെ കൂടിയ ആലോചനയോഗം തീരുമാനിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group