ഹോട്ടൽ ജീവനക്കാരനായ യുവാവ് താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു; കുമരകം സൂരി ഹോട്ടലിലെ ജീവനക്കാരനായ ഇരുപത്തിനാലുകാരനാണ് മരിച്ചത്

ഹോട്ടൽ ജീവനക്കാരനായ യുവാവ് താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു; കുമരകം സൂരി ഹോട്ടലിലെ ജീവനക്കാരനായ ഇരുപത്തിനാലുകാരനാണ് മരിച്ചത്

കോട്ടയം: കുമരകം സൂരി ഹോട്ടലിലെ ജീവനക്കാരനായ യുവാവ് താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി കൊച്ചരിക്കുടിയിൽ അമൽ കെ ജോളി (24)യാണ് മരിച്ചത്.

ജോലി കഴിഞ്ഞ് തിരികെയെത്തിയ അമൽ കൂട്ടുകാരുമൊത്ത് കെട്ടിടത്തിന്റെ രണ്ടാം നിലയിലിരുന്ന് സംസാരിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് സൂചന. കുമരകം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.