മകൾ പ്രസവിച്ച കുട്ടിയുമായി അമ്മ ആശുപത്രിയിൽ; കുട്ടിയുടെ അമ്മ താനെന്ന് ജീനക്കാരോട് കള്ളം പറഞ്ഞു; സംശയം തോന്നിയ ആശുപത്രി അധികൃതർ പരിശോധന നടത്തി ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് പതിനഞ്ചുകാരിയായ മകൾ അമ്മയായ കഥ; പോക്സോ കേസിൽ ഇരയായ പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ  അന്വേഷണം ആരംഭിച്ച്‌ പൊലീസ്

കൊല്ലം:കുളത്തൂപ്പുഴയില്‍ പതിനഞ്ചുകാരി പ്രസവിച്ചു. 2016 ല്‍ കുളത്തൂപ്പുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടിയാണ് പ്രസവിച്ചത്.

ഈ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം പെണ്‍കുട്ടി വീണ്ടും പീഡിപ്പിക്കപ്പെട്ടെന്നാണ് വിവരം. സംഭവത്തില്‍ കുളത്തൂപ്പഴ പൊലീസ് അന്വേഷണം തുടങ്ങി.

കുളത്തൂപ്പുഴയിലെ സ്വന്തം വീട്ടിലാണ് പതിനഞ്ചുകാരി പ്രസവിച്ചത്. പ്രസവശേഷം കുഞ്ഞുമായി പെണ്‍കുട്ടിയുടെ അമ്മ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയെങ്കിലും പെണ്‍കുട്ടി പ്രസവിച്ച വിവരം പറഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താനാണ് പ്രസവിച്ചത് എന്നാണ് പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ ആശുപത്രി ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് കാര്യങ്ങള്‍ വ്യക്തമായത്. തന്റെ 15 വയസ്സുകാരിയായ മകളാണ് പ്രസവിച്ചതെന്ന് ഇവര്‍ സമ്മതിച്ചു.