സുന്ദരിമാരെ കാട്ടി വമ്പന്മാരെ വീഴ്ത്തുന്ന കോട്ടയത്തെ ഹണിട്രാപ്പ്..! കുടുങ്ങിയത് ഒരാളെങ്കിൽ കെണിയൊരുക്കിയത് നിരവധിപ്പേർക്ക്; ‘വിധവയുടെ വിളിയിൽ’ വീണ് വീട്ടിൽ വിളിച്ചുകയറ്റിയ കോട്ടയം നഗരത്തിലെ ഉന്നത രാഷ്ട്രീയക്കാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ജുവലറി ഉടമയ്ക്കു തുണയായത് പൊലീസിന്റെ ഇടപെടൽ

സുന്ദരിമാരെ കാട്ടി വമ്പന്മാരെ വീഴ്ത്തുന്ന കോട്ടയത്തെ ഹണിട്രാപ്പ്..! കുടുങ്ങിയത് ഒരാളെങ്കിൽ കെണിയൊരുക്കിയത് നിരവധിപ്പേർക്ക്; ‘വിധവയുടെ വിളിയിൽ’ വീണ് വീട്ടിൽ വിളിച്ചുകയറ്റിയ കോട്ടയം നഗരത്തിലെ ഉന്നത രാഷ്ട്രീയക്കാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ജുവലറി ഉടമയ്ക്കു തുണയായത് പൊലീസിന്റെ ഇടപെടൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: സുന്ദരിമാരെ കാട്ടി ഹണിട്രാപ്പ് ഒരുക്കുന്ന തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ കുടുങ്ങി കൈകാലിട്ടടിക്കാതെ രക്ഷപെട്ടത് കോട്ടയം നഗരത്തിലെ ഉന്നതനായ രാഷ്ട്രീയക്കാരനും, സ്വർണ്ണക്കട ഉടമയും. ഗുണ്ടാ മാഫിയ സംഘങ്ങളുമായും റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായും അടുത്ത ബന്ധമുള്ള പ്രമുഖ രാഷ്ട്രീയ നേതാവിനെയാണ് ഹണിട്രാപ്പ് സംഘം ലക്ഷ്യമിട്ടിരുന്നത്. വിധവയാണെന്ന വ്യാജേനെ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ ഹണിട്രാപ്പിലെ ഒരു തേൻ കുടം, വിൽക്കാനുള്ള സ്ഥലത്തേയ്ക്കു ഇദ്ദേഹത്തെ ക്ഷണിച്ചു. എന്നാൽ, തന്ത്രപൂർവം ഒഴിഞ്ഞു മാറിയ രാഷ്ട്രീയക്കാരൻ അത്ഭുതകരമായാണ് തട്ടിപ്പിൽ നിന്നും രക്ഷപെട്ടത്. സമാന രീതിയിൽ തന്നെയാണ് നഗരത്തിലെ മറ്റൊരു സ്വർണ്ണക്കട ഉടമയെയും ഹണിട്രാപ്പ് സംഘം കുടുക്കാൻ കെണിയൊരുക്കിയത്.

കോട്ടയം നഗരസഭയിലെ ഭരണപക്ഷത്തിലെ പ്രമുഖനായ നേതാവിനെയാണ് ഹണിട്രാപ്പ് സംഘം കെണിയിലേയ്ക്കു ലക്ഷ്യമിട്ടത്. നഗരപരിധിയിൽ തന്നെയുള്ള ഇദ്ദേഹത്തിന്റെ വീട്ടിൽ എത്തിയ ഹണിട്രാപ്പിലെ സുന്ദരിയായ സ്ത്രീ ഇദ്ദേഹത്തോടു താൻ വിധവയാണെന്നും, നഗരമധ്യത്തിൽ തന്നെ കേസിൽപ്പെട്ടു കിടക്കുന്ന തന്റെ സ്ഥലം വിൽക്കാനുണ്ടെന്നും അറിയിച്ചു. സാറല്ലാതെ മറ്റാരും ഇനി ഞങ്ങളെ സഹായിക്കാനില്ലെന്നായിരുന്നു ഈ യുവതികളുടെ സങ്കടം പറച്ചിൽ. ഇതോടെ മനസലിഞ്ഞ രാഷ്്ട്രീയ നേതാവ്, താൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്നു, ഹണിട്രാപ്പ് സംഘത്തിലെ രണ്ടു സ്ത്രീകൾ ഇദ്ദേഹത്തിന്റെ വീട്ടിലെത്തി. കുടമാളൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കുപ്രസിദ്ധ ഗുണ്ടയാണ് യുവതികളെ ഇദ്ദേഹത്തിന്റെ അടുത്തേയ്ക്കു എത്തിച്ചതെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. വിൽക്കാനുള്ള സ്ഥലം കാണുന്നതിനായി ആ സ്ഥലത്തേയ്ക്കു എത്താൻ ഇദ്ദേഹത്തോടു നിർദേശിച്ചെങ്കിലും രാഷ്ട്രീയ നേതാവ് തയ്യാറായില്ല. ഇതേ തുടർന്നു, തലനാരിഴയ്ക്കാണ് ഇദ്ദേഹം കെണിയിൽ കുടുങ്ങാതെ രക്ഷപെട്ടത്.

ഹണിട്രാപ്പ് കേസിലെ മുഖ്യ ആസൂത്രകൻ തളിപ്പറമ്പ് കുറ്റിയാട്ടൂർ മയ്യിൽ നൗഷാദ് (41), ഇയാളുടെ മൂന്നാം ഭാര്യ തൃക്കരിപ്പൂർ എളമ്പച്ചി പുത്തൻ പുരയിൽ ഫസീല (34), ഉദിനൂർ സ്വദേശി അൻസാർ (23), അൻസാറിന്റെ ഭാര്യ സുമ (30) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ കേസിലെ രണ്ടു പ്രതികളായ പ്രവീണിനെയും മുഹമ്മദ് ഹാനിഷിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോട്ടയം നഗരത്തിലെ തന്നെ മറ്റൊരു സ്വർണ്ണ വ്യാപാരിയെയും സംഘം കുടുക്കാൻ ശ്രമിച്ചത് സ്വർണ്ണം വിൽക്കാനുണ്ടെന്ന പേരിലായിരുന്നു. ഇത്തരത്തിൽ പ്രതികൾ സമീപിച്ച ശേഷം ഇദ്ദേഹത്തോടു ഫ്‌ളാറ്റിൽ എത്താൻ ആവശ്യപ്പെട്ടു. ഇത്തരത്തിൽ ഇദ്ദേഹം ഫ്‌ളാറ്റിൽ എത്താൻ തയ്യാറായില്ല. പകരം തന്റെ ജുവലറിയിൽ എത്താൻ ഇദ്ദേഹം നിർദേശിക്കുകയായിരുന്നു. ഈ നിർദേശം പ്രതികൾ അംഗീകരിച്ചില്ല. ഇതോടെയാണ് ഇദ്ദേഹം ഹണിട്രാപ്പിൽ പെടാതെ രക്ഷപെട്ടത്. പിന്നീട്, രണ്ടു തവണ കൂടി പ്രതികൾ ഇദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, പ്രതികൾ ആവശ്യപ്പെട്ട സ്ഥലത്ത് എത്താൻ ഇയാൾ തയ്യാറായില്ല.