Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കൊച്ചി: അമ്മ ചത്തുകിടന്നാൽ പോലും അശ്ലീലം പറയുന്ന സോഷ്യൽ മീഡിയ ഞരമ്പുരോഗികൾക്കു ചുട്ട മറുപടിയുമായി അവതാരിക അശ്വതി ശ്രീകാന്ത്. നിരന്തരായി സോഷ്യൽ മീഡിയ വഴി അശ്ലീലം പറയുകയും, അശ്ലീല കമന്റ് ഇടുകയും ചെയ്യുന്ന ഞരമ്പു രോഗിയുടെ സ്‌ക്രീൻ ഷോട്ട് സഹികതമാണ് അശ്വതിയുടെ കുറിക്കുകൊള്ളുന്ന പ്രതികരണം എത്തിയിരിക്കുന്നത്.

സൈബർ അറ്റാക്കിനെതിരെ നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് ആണ് സൈബർ ആക്രമണങ്ങൾക്കെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. അശ്ലീല കമന്റിട്ടയാളുടെ പ്രൊഫൈൽ പങ്കുവെച്ചാണ് അശ്വതിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ടിട്ട് ‘നല്ല അന്തസ്സുള്ള ആളാണ്. പ്രൊഫൈൽ ഫേക്ക് ആവാൻ സാദ്ധ്യത ഉണ്ട്. പ്രവാസിയായാൽ കണ്ടു പിടിക്കാൻ പറ്റില്ലെന്ന് വിചാരിച്ച് സ്ത്രീകളെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന് എന്തും പറഞ്ഞു കളയും. സെക്ഷ്വൽ അബ്യുസ് ആണ് മെയിൻ. ആ കമന്റ് ഇവിടെ പോസ്റ്റ് ചെയ്യാൻ എന്റെ മാന്യത അനുവദിക്കുന്നില്ല.

റിപ്പോർട്ട് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം.’ എന്നാണ് അശ്വതി പോസ്റ്റിൽ എഴുതിയിരിക്കുന്നത്.എന്നാൽ തന്നെ കുറിച്ച് ഒരു മാധ്യമത്തിൽ വന്ന വാർത്തയുടെ കീഴിൽ വന്ന കമന്റുകളും അശ്വതി പങ്കുവെച്ചിട്ടുണ്ട്. ‘അവനവന്റെ അമ്മ മരിച്ചാലും ഹി ഹി എന്ന് പറയുന്നവരും എല്ലാത്തിനും മറ്റേ അർത്ഥം മാത്രം കാണുന്ന ചിലതരം രോഗികളും. ഓരോ ജന്മങ്ങൾ’ എന്ന കുറിപ്പോടെയാണ് കമന്റുകൾ പങ്കുവച്ചിരിയ്ക്കുന്നത്.