പാമ്പാടി കൂരോപ്പടയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയത് പണം കടംവാങ്ങിയ തർക്കത്തെ തുടർന്ന്: വീട് ജപ്തി ചെയ്യാൻ ബാങ്കുകാർ എത്തിയിട്ടും സുഹൃത്തിൽ നിന്നു കടം വാങ്ങിയ പണം തിരികെ നൽകിയില്ല; കലികയറിയ കൂട്ടുകാരൻ ക്വട്ടേഷൻ സംഘത്തെയുമായെത്തി യുവാവിനെ തട്ടിക്കൊണ്ടു പോയി: കണ്ടു നിന്ന നാട്ടുകാർ പൊലീസിനെ വിളിച്ചു; ഒടുവിൽ കൂട്ടുകാർ റിമാൻഡിലുമായി: കൂരോപ്പടയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നിലെ കഥ ഇങ്ങനെ

പാമ്പാടി കൂരോപ്പടയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയത് പണം കടംവാങ്ങിയ തർക്കത്തെ തുടർന്ന്: വീട് ജപ്തി ചെയ്യാൻ ബാങ്കുകാർ എത്തിയിട്ടും സുഹൃത്തിൽ നിന്നു കടം വാങ്ങിയ പണം തിരികെ നൽകിയില്ല; കലികയറിയ കൂട്ടുകാരൻ ക്വട്ടേഷൻ സംഘത്തെയുമായെത്തി യുവാവിനെ തട്ടിക്കൊണ്ടു പോയി: കണ്ടു നിന്ന നാട്ടുകാർ പൊലീസിനെ വിളിച്ചു; ഒടുവിൽ കൂട്ടുകാർ റിമാൻഡിലുമായി: കൂരോപ്പടയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നിലെ കഥ ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

പാമ്പാടി: കൂരോപ്പടയിൽ ക്വട്ടേഷൻ സംഘം യുവാവിനെതട്ടിക്കൊണ്ടു പോയത് സുഹൃത്തുക്കളിൽ നിന്നും പല തവണയായി കടം വാങ്ങിയ തുക തിരികെ നൽകാതിരുന്നതിനെ തുടർന്ന്. തട്ടിക്കൊണ്ടു പോകാൻ നേതൃത്വം നൽകിയ യുവാവിന്റെ വീടിന്റെ ജപ്തി നടക്കുമെന്ന് ഉറപ്പായതോടെയാണ് സംഘം പണം തിരികെ ആവശ്യപ്പെട്ടത്.

മുഹമ്മദ് ഇക്ബാൽ

എന്നാൽ, എന്നിട്ടും ഇരയാക്കപ്പെട്ട യുവാവ് പണം തിരികെ നൽകിയില്ല. ഇതോടെയാണ് ഇയാൾ ക്വട്ടേഷൻ സംഘത്തെയുമായെത്തി വീട് അടിച്ചു തകർത്തതും, യുവാവിനെ തട്ടിക്കൊണ്ടു പോയതുമെന്നു പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാംസൺ
ഫിലിപ് സൺ


ഞായറാഴ്ച വൈകിട്ട് നാലരയോടെ കൂരോപ്പട ഉറുമ്പിൽ ഫെലിക്‌സ് ഷാജിയെ(27)യാണ് കാറിലെത്തിയ ആറംഗ സംഘം തട്ടിക്കൊണ്ടു പോയത്. സംഭവവുമായി ബന്ധപ്പെട്ട് റാന്നി വെച്ചൂച്ചിറ ഓരപ്പൊയ്കയിൽ ഫിലിപ്പ്‌സൺ (25), സഹോദരൻ സാംസൺ (22), കായംകുളം കൃഷ്ണപുരം തെക്കേതിൽ ബംഗ്ലാവിൽ മുഹമ്മദ് ഇക്ബാൽ (27), കണ്ണൂർ കല്യാട് ഇരിക്കൂർ കളത്തിൽ ജിതിൻ (21), കണ്ണൂർ നാദാപുരം കല്ലാച്ചി വാണിമേൽ ഭാഗം താഴേത്തേയുള്ളതിൽ ജാബിൽ (23), ആലപ്പുഴ നെടുമുടി വൈശ്യം വടക്കേ അറയ്ക്കൽ വീട്ടിൽ ധനീഷ് (24) എന്നിവരെയാണ് പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.സലിമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

ജിതിൻ


പ്രതികളും, വാദിയായ ഫെലിക്‌സും ഉൾപ്പെട്ട ഫെയ്‌സ്ബുക്ക് കൂട്ടായ്മയുണ്ടായിരുന്നു. എല്ലാ ആഴ്ചയിലും ഈ സംഘം ഫെലിക്‌സിന്റെ വീട്ടിൽ കൂടുകയും മദ്യപിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പല തവണയായി അറസ്റ്റിലായ ധനേഷിന്റെയും, ജാബിറിന്റെയും പക്കൽ നിന്നും ഫെലിക്‌സ് നാൽപതിനായിരം രൂപ വീതം കടംവാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ധനേഷിന്റെ വീട് ജപ്തി ചെയ്യുന്നതിനായി ബാങ്ക് അധികൃതർ നോട്ടീസ് അയച്ചു. ഇതേ തുടർന്ന് ധനേഷ് ഫെലിക്‌സിനെ ബന്ധപ്പെട്ടെങ്കിലും പണം തിരികെ നൽകാൻ ഇയാൾ തയ്യാറായില്ല.

ജാബിദ്

തുടർന്ന് ഇരുവരും ക്വട്ടേഷൻ സംഘത്തിനൊപ്പം ഫെലിക്‌സിന്റെ വീട്ടിലെത്തുകയായിരുന്നു. ഫെലിക്‌സിനെ വീട്ടിൽ നിന്നും വലിച്ചിറക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ അക്രമി സംഘം ഇയാളുടെ വീട് അടിച്ച് തകർക്കുകയും ചെയ്തു. ഇതോടെയാണ് നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചത്. പ്രതികൾ എത്തിയ വാഹനത്തിന്റെ വിവരം നാട്ടുകാർ പൊലീസിനു കൈമാറിയിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.മധുസൂധനന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വിവിധ പൊലീസ് സ്റ്റേഷനിലേയ്ക്ക് പ്രതികളുടെ വാഹനത്തിന്റെ വിവരങ്ങൾ സഹിതം കൈമാറി. പാമ്പാടി പൊലീസ് സ്‌റ്റേഷനിൽ നിന്നും എസ്.ഐ എ.ജി വിപിൻ, ഗ്രേഡ് എസ്.ഐ സജിമോൻ, എ.എസ്.ഐ രാജേഷ്, എ.എസ്.ഐ അംശു, ഷാജി, പ്രസീദ്, സീനിയർ സി.പി.ഒ പ്രസന്നൻ  എന്നിവർ പൊലീസ് വാഹനത്തിൽ പ്രതികളെ പിൻതുടർന്നു. തുടർന്ന് കായംകുളത്ത് വച്ച് ഇവരുടെ വാഹനം തടഞ്ഞു നിർത്തി പ്രതികളെ അറസ്റ്റ്  ചെയ്യുകയായിരുന്നു. പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

തട്ടിക്കൊണ്ടു പോയ വാർത്ത ഇവിടെ വായിക്കാം https://thirdeyenewslive.com/kidnapp-attempt/