ഹോം ഗാർഡിനെ മർദ്ദിച്ച സംഭവം; ഹൈക്കോടതി സീനിയർ അഭിഭാഷകർക്ക് ഒരു ദിവസം തടവും, 20,250 രൂപ പിഴയും
സ്വന്തം ലേഖകൻ
വടക്കാഞ്ചേരി: വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ഫ്രാന്‍സിസിനെ ഡ്യൂട്ടിക്കിടയില്‍ മര്‍ദ്ദിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്ത കേസില്‍ ഹൈക്കോടതി സീനിയര്‍ അഭിഭാഷകര്‍ക്ക് ഒരു ദിവസം തടവും 20,250 രൂപ പിഴയും ശിക്ഷ. ഹൈക്കോടതി സീനിയര്‍ അഭിഭാഷകനായ കൂര്‍ക്കഞ്ചേരി പള്ളത്ത് വീട്ടില്‍ ചന്ദ്രന് മകന് അജീഷ്, പിതാവ് ചന്ദ്രന് എന്നിവരെയാണ് വടക്കാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഇ.വി. റാഫേല്‍ ശിക്ഷിച്ചത്.
2013 ലായിരുന്നു കേസിനാസ്പദമായ സംഭവം. വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫ്രാന്‍സിസ് മറ്റ് വാഹനങ്ങള്‍ക്ക് മാര്‍ഗതടസം ഉണ്ടാക്കിയ കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതരായ പ്രതികള്‍ ഹോം ഗാര്‍ഡിനോട് കയര്‍ക്കുകയും യൂണിഫോം വലിച്ചു കീറുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യാഗസ്ഥന്റെ കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. എസ്.ഐ സിന്ധുവായിരുന്നു അന്വേഷണ ഉദ്യാഗസ്ഥ. പ്രോസിക്യൂഷനായി ടി.കെ. മനോജ് ഹാജരായി.
പ്രതികള്‍ മനുഷ്യാവകാശ കമ്മിഷന്, പട്ടികജാതി, പട്ടികവര്‍ഗ കമ്മിഷന്, പൊലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവയില്‍ പരാതി നല്‍കിയെങ്കിലും അതെല്ലാം തള്ളി. സി.ആര്.പി.എഫ് ഉദ്യോഗസ്ഥനായിരുന്ന ഫ്രാന്‍സിസ് ഉന്നത ബഹുമതികള്‍ നേടിയ ശേഷമാണ് ഹോം ഗാര്‍ഡായി വടക്കാഞ്ചേരിയില്‍ ജോലിയില്‍ പ്രവേശിച്ചത്.
സത്യസന്ധമായി ജോലി ചെയ്യുന്നവര്‍ക്കുള്ള അംഗീകാരമാണ് കോടതി വിധി. ഏല്‍പ്പിച്ച ജോലി നിര്‍വഹിക്കുന്നതിനിടയിലായിരുന്നു സംഭവം. വാഹനം പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തിടത്ത് പാര്‍ക്ക് ചെയ്യുകയും, മാഗ്ഗതടസമുണ്ടായപ്പോള് ഇടപെടുകയുമാണ് ചെയ്തത്. ആ സമയം മര്‍ദ്ദിച്ചു. മര്‍ദ്ദിച്ചവര്‍ അഭിഭാഷകരാണെന്ന് അറിഞ്ഞിരുന്നില്ല. കൃത്യ നിര്‍വഹണം നടത്തുന്നവരെ അഭിഭാഷകരായവര്‍ തന്നെ തടസപെടുത്തിയത് ശരിയല്ല. വിരമിച്ച സൈനികനാണ്. സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ ഹോം ഗാര്‍ഡുകളെ നിയമിച്ച അന്ന് മുതല്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തു വരികയാണ്.