ആരോഗ്യകേരളത്തിലെ വിവിധ തസ്തികകളിൽ കരാർ നിയമനം അപേക്ഷ ക്ഷണിച്ചു

ആരോഗ്യകേരളത്തിലെ വിവിധ തസ്തികകളിൽ കരാർ നിയമനം അപേക്ഷ ക്ഷണിച്ചു

 

സ്വന്തം ലേഖകൻ

ഇടുക്കി: ആരോഗ്യകേരളം (നാഷണൽ ഹെൽത്ത് മിഷൻ) ഇടുക്കിയിൽക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഫാർമസിസ്റ്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, എക്സ്റേ ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് എം.എ/ എം.എസ്.സി സൈക്കോളജി, ക്ലിനിക്കൽ സൈക്കോളയിൽ എം.ഫിൽ/ ഡിപ്ലോമ ഇൻ ക്ലിനിക്കൽ സൈക്കോളജി, ആർ.സി.ഐ രജിസ്ട്രേഷൻ, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഫാർമസിസ്റ്റിന് ബിഫാം/ ഡിഫാം, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം എന്നിവയും ഡാറ്റ എൻട്രി ഓപ്പറേറ്റർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡി.സി.എ/ പി.ജി.ഡി.സി.എ, ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിലുള്ള പരിജ്ഞാനം എന്നിവയും എക്സ്റേ ടെക്നീഷ്യന് അംഗീകൃത സർവ്വകലാശാലയിൽ നിന്നും രണ്ട് വർഷത്തെ റേഡിയോളജിക്കൽ ടെക്നോളജിയിൽ ഡിപ്ലോമ, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റിൽ രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം എന്നിവയുമാണ് യോഗ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപരിധി 2020 ജനുവരി ഒന്നിന് 40 കവിയാൻ പാടില്ല. യോഗ്യരായ ഉദ്യോഗാർത്ഥികൾ ആരോഗ്യകേരളം വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, രജിസ്ട്രേഷൻ എന്നിവയുടെ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 2020 ജനുവരി 4 രാവിലെ 11ന് മുമ്ബായി കുയിലിമല സിവിൽ സ്റ്റേഷന് സമീപത്തുള്ള എൻ.എച്ച്.എം (ആരോഗ്യകേരളം) ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജരുടെ കാര്യാലയത്തിൽ നേരിട്ടോ രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് വഴിയോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in ഫോൺ 04862 232221