ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ എസ് പി ഹിന്ദുജ അന്തരിച്ചു
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ എസ് പി ഹിന്ദുജ അന്തരിച്ചു. 87 വയസായിരുന്നു. ലണ്ടനിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിന്ദുജ ഗ്രൂപ്. സ്ഥാപകനായ പർമാനന്ദ് ദീപ്ചന്ദ് ഹിന്ദുജയുടെ മൂത്ത മകനാണ് എസ്പി ഹിന്ദുജ. ഗോപിചന്ദ് പി ഹിന്ദുജ, പ്രകാശ് പി ഹിന്ദുജ, അശോക് പി ഹിന്ദുജ എന്നിവരാണ് സഹോദരങ്ങൾ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
1935 നവംബർ 28നായിരുന്നു എസ്പി ഹിന്ദുജയുടെ ജനനം. ബ്രിട്ടീഷ് പൗരത്വം നേടുകയായിരുന്നു. നിലവിൽ ബ്രിട്ടനിലെ അതിസമ്പന്നരിൽ നാലാം സ്ഥാനത്താണ് ഹിന്ദുജ സഹോദരങ്ങൾ.
Third Eye News Live
0
Tags :