ഹൈറിച്ച്‌ തട്ടിപ്പ് കേസ്‌അന്വേഷണം സിബിഐക്ക് വിട്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.

ഹൈറിച്ച്‌ തട്ടിപ്പ് കേസ്‌അന്വേഷണം സിബിഐക്ക് വിട്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.

Spread the love

തിരുവനന്തപുരം: ഹൈറിച്ച്‌ തട്ടിപ്പ് കേസ്‌അന്വേഷണം സിബിഐക്ക് വിട്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.ഡിജിപിയുടെ ശുപാർശ പ്രകാരമാണ് നടപടി.നിലവില്‍ ക്രൈം ബ്രാഞ്ചിന്‍റെ സാമ്ബത്തിക പരിശോധ വിഭാഗമാണ് അന്വേഷണം നടത്തുന്നത്.

ക്രൈം ബ്രാഞ്ച് അന്വേഷണത്തെക്കാള്‍ കേന്ദ്ര ഏജൻസിക്ക് കൈമാറുന്നത് അഭികാമ്യമെന്നാണ് ഡിജിപിയുടെ വിലിയിരുത്തല്‍.ഇഡിയും കേസന്വേഷണം നടത്തുകയാണ്.750 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ കണക്ക്.

മള്‍ട്ടിലെവല്‍ മാർക്കറ്റിംഗ് ബിസിനസിന്‍റെ മറവില്‍ ആയിരത്തി അറുനൂറ് കോടിയിലേറെ രൂപ വിവിധ വ്യക്തികളില്‍ നിന്ന് ശേഖരിച്ച ഹൈറിച്ച്‌ ഉടമകള്‍ ഒടിടി ഫ്ലാറ്റ് ഫോമിന്‍റെ പേരിലും ഇടപാട് നടത്തിയെന്നാണ് ഇഡി കണ്ടെത്തല്‍ .ഓഹരി വാഗ്ദാനം ചെയ്ത് ഒരാളില്‍ നിന്ന് അഞ്ച് ലക്ഷം വീതം 200 ലേറെ പേരില്‍ നിന്ന് പണം പിരിച്ചതായാണ് കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതാണ്ട് 12 ലക്ഷംത്തിലേറെ വരിക്കാർ ഉണ്ടെന്നും അവകാശപ്പെട്ടിരുന്നു. ഹൈറിച്ച്‌ ഒടിടി എന്ന പേരില്‍ ഉടമകള്‍ പുറത്തിറക്കിയ ഈ ഫ്ലാറ്റ് ഫോം വാങ്ങിയത് വിജേഷ് പിള്ളയില്‍ നിന്നാണെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതാപനും ഭാര്യ ശ്രീനയും നല്‍കിയ മൊഴി. എത്രകോടിരൂപയാണ് വിജേഷ് പിള്ളയക്ക് നല്‍കിയതെന്നതടക്കം ഇഡി പരിശോധിക്കുന്നുണ്ട്.