കുടുംബ കോടതിയിൽ കേസ് നിലനിൽക്കുമ്പോൾ ഹേബിയസ് കോർപ്പസ് ഹർജി നിലനിൽക്കുമോ? ഹർജി പിൻവലിച്ചില്ലെങ്കിൽ തള്ളും; അനുപമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി

കുടുംബ കോടതിയിൽ കേസ് നിലനിൽക്കുമ്പോൾ ഹേബിയസ് കോർപ്പസ് ഹർജി നിലനിൽക്കുമോ? ഹർജി പിൻവലിച്ചില്ലെങ്കിൽ തള്ളും; അനുപമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: കുഞ്ഞിനെ ഹാജരാക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അനുപമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി. കുടുംബ കോടതിയിൽ കേസ് നിലനിൽക്കുമ്പോൾ ഹേബിയസ് കോർപ്പസ് ഹർജി നിലനിൽക്കുമോയെന്ന് ഹൈക്കോടതി ചോദിച്ചു.

കുഞ്ഞിനെ ദത്തു നൽകുന്നതുമായി ബന്ധപ്പെട്ട കേസ് കുടുംബ കോടതിയുടെ പരിഗണനയിലാണ്. അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയെന്ന് ആക്ഷേപമുയർന്ന കേസിൽ ആവശ്യമെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്താമെന്ന് കുടുംബ കോടതി ഇന്നലെ നിർദേശിച്ചിരുന്നു. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോയെന്നു കണ്ടെത്തണമെന്നും തിരുവനന്തപുരം കുടുംബ കോടതി നിർദേശിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് അനുപമയുടെ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ചപ്പോൾ ഈ കേസ് കുടുംബ കോടതിയുടെ പരിഗണനയിൽ അല്ലേയെന്ന് ബെഞ്ച് ആരാഞ്ഞു. ഈ ഹർജി നിലനിൽക്കുമോ? ഇതിൽ സത്വരമായി ഇടപെടാൻ കാരണം കാണുന്നില്ല. ഹർജി പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്ന് സൂചിപ്പിച്ച കോടതി ഇതു പിന്നീടു പരിഗണിക്കാൻ മാറ്റി.

നിലവിൽ കുഞ്ഞ് നിയമ വിരുദ്ധ കസ്റ്റഡിയിൽ ആണെന്നു പറയാനാവില്ലെന്ന് വിലയിരുത്തിയ കോടതി ഡിഎൻഎ ടെസ്റ്റ് നടത്താൻ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ടെന്നും വ്യക്തമാക്കി.