play-sharp-fill
85 കിലോ കഞ്ചാവുമായി തൃശൂരിൽ രണ്ട് പേർ അറസ്റ്റിൽ; മൂന്ന് കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ

85 കിലോ കഞ്ചാവുമായി തൃശൂരിൽ രണ്ട് പേർ അറസ്റ്റിൽ; മൂന്ന് കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ


സ്വന്തം ലേഖകൻ

കോഴിക്കോട്: ജില്ലയിൽ മൂന്ന് കിലോ കഞ്ചാവുമായി യുവതി അറസ്‌റ്റിൽ. കോഴിക്കോട് വെള്ളയിൽ സ്വദേശിനി കമറുന്നീസയെയാണ് കുന്ദമംഗലം എക്‌സൈസ് ഇൻസ്‌പെക്‌ടർ മനോജ് പടിക്കത്തും സംഘവും അറസ്‌റ്റ് ചെയ്‌തത്‌.

കുന്ദമംഗലം-കോട്ടാം പറമ്പ്-മുണ്ടിക്കൽ താഴം എന്നീ ഭാഗങ്ങളിൽ കുന്ദമംഗലം എക്‌സൈസും കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും സംയുക്‌തമായി നടത്തിയ റെയ്‌ഡിലാണ് കഞ്ചാവ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട്-കുന്ദമംഗലം ഭാഗങ്ങളിലെ മയക്കുമരുന്നു വിൽപന ശൃംഖലയിലെ പ്രധാന കണ്ണിയാണ് കമറുന്നീസ. ചെറുകിട കച്ചവടക്കാർക്ക് ആവശ്യമുള്ള കഞ്ചാവ് എത്തിച്ചു കൊടുക്കലാണ് ഇവർ ചെയ്‌തിരുന്നത്. മുമ്പ് ലഹരി കേസിൽ 8 വർഷം തടവ് ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതാണ് കമറുന്നീസ.

ഇവർ പ്രധാനമായും കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് പറഞ്ഞു.

പ്രിവന്റീവ് ഓഫിസർമാരായ വിപി ശിവദാസൻ, യുപി മനോജ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ അർജുൻ വൈശാഖ്, അജിത്ത് പി, അർജുൻ കെ, വനിത സിവിൽ എക്‌സൈസ് ഓഫിസർമാരായ മഞ്‌ജുള എൻ, ലതമോൾ കെഎസ്, എക്‌സൈസ് ഡ്രൈവർ കെജെ എഡിസൺ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

അതേസമയം, തൃശൂർ പട്ടിക്കാട് നിന്നും 85 കിലോ കഞ്ചാവ് പിടികൂടി. കാറിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോലഴി സ്വദേശി ലിഷൻ, അത്താണി സ്വദേശി രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.