play-sharp-fill
ഹേമ കമ്മീഷൻ റിപ്പോർട്ട് : മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ ചൂഷണം ചെയ്യുന്നതിൻ്റെ നേർ ചിത്രം ; ജ്യൂഡീഷ്യൽ അന്വേഷണം വേണം : എൻ.സി.പി. സംസ്ഥാന സെക്രട്ടറി രാജേഷ് നട്ടാശേരി

ഹേമ കമ്മീഷൻ റിപ്പോർട്ട് : മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ ചൂഷണം ചെയ്യുന്നതിൻ്റെ നേർ ചിത്രം ; ജ്യൂഡീഷ്യൽ അന്വേഷണം വേണം : എൻ.സി.പി. സംസ്ഥാന സെക്രട്ടറി രാജേഷ് നട്ടാശേരി

സ്വന്തം ലേഖകൻ

കോട്ടയം: ഹേമ കമ്മീഷൻ റിപ്പോർട്ട് മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ ചൂഷണം ചെയ്യുന്നതിൻ്റെ നേർ ചിത്രമാണ്. റിപ്പോർട്ടിലെ കണ്ടെത്തലുകളെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണ്. പ്രശ്നത്തിൻ്റെ വ്യാപ്തി മനസ്സിലാക്കി ‘ജ്യൂഡീഷൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എൻ.സി.പി. സംസ്ഥാന സെക്രട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു.

റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം വനിതാ ചലച്ചിത്ര പ്രവർത്തകർ നടത്തുന്ന വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്. മലയാള സിനിമാ മേഖല എത്ര മാത്രം സ്ത്രീവിരുദ്ധമാണെന്നതിൻ്റെ ഉത്തമ ഉദാഹരണങ്ങളാണ് പുറത്ത് വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്രയും ഗൗരവ സ്വഭാവമുള്ള ഹേമ കമ്മീഷൻ റിപ്പോർട്ട് നാലരവർഷം പൂഴ്ത്തിവച്ച സർക്കാരിൻ്റെ നടപടി സംശയത്തിന് ഇടവന്നു. ഇത് പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും ജ്യൂഡീഷ്യൽ അന്വേഷണം പ്രഖ്യപിക്കണമെന്നും രാജേഷ് നട്ടാശേരി ആവശ്യപെട്ടു