play-sharp-fill
മൂലമറ്റം സെൻറ് ജോർജ് യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം ; എൽ.പി,യു.പി വിഭാഗങ്ങൾക്കായി സംസ്ഥാനതല ക്വിസ് മൽസരം നടത്തി ; ഇമ്മാനുവേലിനും ടെയസിനും ഒന്നാം സ്ഥാനം ; പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു

മൂലമറ്റം സെൻറ് ജോർജ് യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം ; എൽ.പി,യു.പി വിഭാഗങ്ങൾക്കായി സംസ്ഥാനതല ക്വിസ് മൽസരം നടത്തി ; ഇമ്മാനുവേലിനും ടെയസിനും ഒന്നാം സ്ഥാനം ; പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

മൂലമറ്റം : സെൻറ് ജോർജ് യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി എൽ.പി , യു.പി വിഭാഗങ്ങൾക്കായി സംസ്ഥാന തല ക്വിസ് മൽസരം നടത്തി. പാലാ കോർപ്പറേറ്റ് എഡ്യൂകേഷണൽ ഏജൻസി സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു . മാനേജർ ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിച്ചു . ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് എസ് എച്ച് , ജൂബിലി ജനറൽ കൺവീനർ റോയ് ജെ . കല്ലറങ്ങാട്ട് , സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു .

ജിസ്മോൻ നെല്ലംകുഴി ( പെരുമ്പാവൂർ മാർ തോമ്മാ കോളജ് ഫോർ വിമൻ ) ക്വിസ് നയിച്ചു . എൽ പി വിഭാഗത്തിൽ പൈങ്ങോട്ടൂർ സെൻറ് ജോസഫ്സ് എൽ.പി സ്കൂളിലെ ഇമ്മാനുവേൽ ജോമിയ്ക്കാണ് ഒന്നാം സ്ഥാനം. മുവാറ്റുപുഴ നിർമല ജൂണിയർ സ്കൂളിലെ മുഹമ്മദ് ആത്തിഫ് രണ്ടാം സ്ഥാനവും പാലാ സെൻറ് മേരീസ് എൽ.പി സ്കൂളിലെ അതുല്യ ഷൈൻ മൂന്നാം സ്ഥാനവും നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യു.പി.യിൽ തീക്കോയി സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ടെയസ് എം സന്തോഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി . പുളിയൻ മല കാർമൽ സി.എം.ഐ പബ്ലിക് സ്കൂളിലെ ജോഹാൻ ജെയ്സൺ ജോണിന് രണ്ടാം സ്ഥാനവും മൂലമറ്റം സെൻറ് ജോർജിലെ അർനോൾഡ് ജെയിംസിനു മൂന്നാം സ്ഥാനവും ലഭിച്ചു.

ആദ്യ മൂന്ന് സ്ഥാനക്കാർക്ക് കാഷ് അവാർഡുകളും മെമൻറ്റോകളും 4 മുതൽ 10 വരെ സ്ഥാനക്കാർക്ക് പ്രോൽസാഹന സമ്മാനങ്ങളും സമാപന സമ്മേളനത്തിൽ മുഖ്യാതിഥി ജില്ലാ ലേബർ ഓഫീസർ സ്മിത കെ. ആർ സമ്മാനിച്ചു . പങ്കെടുത്ത എല്ലാവർക്കും പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സിനോയി താന്നിക്കൽ അധ്യക്ഷത വഹിച്ചു . എസ്. എസ്. ജി കൺവീനർ ഫ്രാൻസീസ് കരിമ്പാനി , പി.ടി.എ സെക്രട്ടറി ഷിൻറ്റോ ജോസ് , ഷീബ ജോസ് , ജാസ്മിൻ ജോസ് എന്നിവർ പ്രസംഗിച്ചു .