കൂട്ടിക്കൽ വീണ്ടും ഉരുൾപൊട്ടൽ ഭീതിയിൽ; പുല്ലകയാറ്റിൽ ജലനിരപ്പ് ഉയരുന്നു; താൽക്കാലികമായി നിർമിച്ചിരുന്ന തടിപ്പാലം വെള്ളത്തിനടിയിൽ
കൂട്ടിക്കൽ: സംസ്‌ഥാനത്ത് മഴ ശക്തിപ്രാപിക്കുമ്പോൾ കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകൾ ഭീതിയിൽ. ഒക്ടോബർ 16ന് പ്രകൃതി ദുരന്തം ഉണ്ടായ കൂട്ടിക്കൽ പഞ്ചായത്തിലെ കൂട്ടിക്കൽ ഇളംകാട് എന്തയാർ, കൊക്കയാർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.
അതിശക്തമായ മഴയെ തുടർന്ന് പുല്ലകയാറ്റിൽ ജലനിരപ്പ് ഉയരുകയും താൽക്കാലികമായി നിർമിച്ചിരുന്ന തടിപ്പാലം വെള്ളത്തിൽ ആവുകയും ചെയ്തിരിക്കുകയാണ്. പാലവും വെള്ളതിനടിയിൽ ആയതോടെ ഏന്തയാർ നിവാസികളുടെ യാത്രയും ദുരിതത്തിലായിരിക്കുകയാണ്.
മണിമലയാറിന്റെ കൈവഴികളായ താളുംകൾ തോടും ചന്തിക്കടവ് തോടും നിറഞ്ഞൊഴുകിയത്തോടു കൂടി തീരദേശത്ത് ഉള്ള മൂന്നു വീടുകൾ വെള്ളത്തിനടിയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0