ആരോഗ്യ സര്‍വകലാശാല തെരഞ്ഞെടുപ്പ്‌; ചരിത്ര വിജയം സ്വന്തമാക്കി എസ്‌എഫ്‌ഐ; 50ല്‍ 43 ഇടത്തും വിജയം

ആരോഗ്യ സര്‍വകലാശാല തെരഞ്ഞെടുപ്പ്‌; ചരിത്ര വിജയം സ്വന്തമാക്കി എസ്‌എഫ്‌ഐ; 50ല്‍ 43 ഇടത്തും വിജയം

സ്വന്തം ലേഖിക

തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി എസ്‌എഫ്‌ഐ.

സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 50 കോളേജില്‍ 43 ഇടത്തും എസ്‌എഫ്‌ഐ മികച്ച വിജയം നേടി. ഭൂരിപക്ഷം ക്യാമ്പസിലും കെഎസ്യു, എബിവിപി, എംഎസ്‌എഫ്, ഫ്രറ്റേണിറ്റി മുന്നണി പിന്തുണച്ച അരാഷ്ട്രീയ സഖ്യങ്ങള്‍ക്കെതിരെയാണ് എസ്‌എഫ്‌ഐ മത്സരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പ് നടന്ന 12 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഒൻപത് ഇടത്തും എസ്‌എഫ്‌ഐ വിജയിച്ചു. എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ചരിത്രത്തില്‍ ആദ്യമായി അരാഷ്ട്രീയ മുന്നണിയില്‍നിന്ന് പിടിച്ചെടുത്തു.

മുഴുവൻ ആയുര്‍വേദ കോളേജിലും വലിയ ഭൂരിപക്ഷത്തിലാണ് എസ്‌എഫ്‌ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. ഡെന്റല്‍ കോളേജുകള്‍, ഹോമിയോ കോളേജുകള്‍, നഴ്സിങ് കോളേജുകള്‍, ഫാര്‍മസി കോളേജുകള്‍, പാരാമെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ എസ്‌എഫ്‌ഐയെ നെഞ്ചേറ്റിയ തെരഞ്ഞെടുപ്പായിരുന്നു നടന്നത്.