സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡുകളില്‍ മെയ് 30ന് വോട്ടെടുപ്പ്; കോട്ടയം ജില്ലയിൽ നഗരസഭ പരിധിയിൽപെട്ട ചിങ്ങവനം പുത്തൻതോട്, മണിമല പഞ്ചായത്തിലെ മുക്കട, പൂഞ്ഞാർ പഞ്ചായത്തിലെ പെരിന്നിലം എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ; 31ന് വോട്ടെണ്ണൽ !

സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡുകളില്‍ മെയ് 30ന് വോട്ടെടുപ്പ്; കോട്ടയം ജില്ലയിൽ നഗരസഭ പരിധിയിൽപെട്ട ചിങ്ങവനം പുത്തൻതോട്, മണിമല പഞ്ചായത്തിലെ മുക്കട, പൂഞ്ഞാർ പഞ്ചായത്തിലെ പെരിന്നിലം എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ; 31ന് വോട്ടെണ്ണൽ !

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഒമ്പത് ജില്ലകളിലായി 19 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് മേയ് 30 ന്. ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാൻ അറിയിച്ചു.

വോട്ടെടുപ്പ് ചെവ്വാഴ്ച രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ്. അന്ന് രാവിലെ 6 മണിക്ക് മോക്പോള്‍ നടത്തും. വോട്ടെണ്ണല്‍ മേയ് 31ന് രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും.9 ജില്ലകളിലായി രണ്ട് കോര്‍പ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകെ 60 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 29 പേര്‍ സ്ത്രീകളാണ്. വോട്ടെണ്ണല്‍ ഫലം www.lsgelection.kerala.gov.in സൈറ്റിലെ TREND ല്‍ ലഭ്യമാകും.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍ ജില്ലാ അടിസ്ഥാനത്തില്‍: തിരുവനന്തപുരം – തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 18. മുട്ടട, പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ 10. കാനാറ.
കൊല്ലം – അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ 14. തഴമേല്‍. പത്തനംതിട്ട – മൈലപ്ര ഗ്രാമപഞ്ചായത്തിലെ 05. പഞ്ചായത്ത് വാര്‍ഡ്.

ആലപ്പുഴ – ചേര്‍ത്തല മുനിസിപ്പല്‍ കൗണ്‍സിലിലെ 11. മുനിസിപ്പല്‍ ഓഫീസ്.

കോട്ടയം – കോട്ടയം മുനിസിപ്പല്‍ പരിധിയിൽപെട്ട വാർഡ് 38. ചിങ്ങവനം പുത്തൻതോട്, മണിമല ഗ്രാമപഞ്ചായത്തിലെ 06. മുക്കട, പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ 01. പെരുന്നിലം.

എറണാകുളം – നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 06. തുളുശ്ശേരിക്കവല. പാലക്കാട് -പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ 08. ബമ്മണ്ണൂര്‍, മുതലമട ഗ്രാമപഞ്ചായത്തിലെ 17. പറയമ്ബള്ളം, ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിലെ 10. അകലൂര്‍ ഈസ്റ്റ്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ 03. കല്ലമല, കരിമ്ബ ഗ്രാമപഞ്ചായത്തിലെ 01. കപ്പടം.

കോഴിക്കോട് -ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 07- ചേലിയ ടൗണ്‍, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 05. കണലാട്, വേളം ഗ്രാമപഞ്ചായത്തിലെ 11. കുറിച്ചകം. കണ്ണൂര്‍ – കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 14. പള്ളിപ്രം, ചെറുതാഴം ഗ്രാമപഞ്ചായത്തിലെ 16. കക്കോണി.

Tags :