ഉയർന്ന കൊളസ്ട്രോർ നിയന്ത്രിക്കാം, രാത്രിയിൽ ഒരു കഷ്ണം വെളുത്തുള്ളി കഴിക്കൂ
ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങള്‍ക്ക് കൊളസ്ട്രോള്‍ ആവശ്യമാണ്. കൊളസ്ട്രോള്‍ അത്യന്താപേഷിതമാണെങ്കിലും ഒരളവില്‍ കൂടുതലായാല്‍ അതും ആപത്താണ്.
ചില സമയത്ത് ശരീരം അനിയന്ത്രിതമായി ഇത് ഉത്പാദിപ്പിക്കുയും രക്തത്തിലേയ്ക്കു കലരുന്നതിന് വഴിതെളിക്കുകയും ചെയ്യും. ഉയർന്ന അളവിലുള്ള ‘മോശം’ കൊളസ്ട്രോള്‍ (എല്‍ഡിഎല്‍), ഹൃദ്രോഗം സ്ട്രോക്ക് എന്നിവയുടെ സാധ്യത വർധിപ്പിക്കും.
മാറുന്ന ജീവിതശൈലി, ശാരീരിക വ്യായാമത്തിന്റെ അഭാവം, പോഷകാഹാരക്കുറവ് എന്നിവ യുവാക്കളായ ഇന്ത്യക്കാരില്‍ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (എല്‍ഡിഎല്‍) അല്ലെങ്കില്‍ മോശം കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കുന്നതായാണ് കണക്കാക്കുന്നത്. ശരീരത്തിലെ എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് വെളുത്തുള്ളി ഗുണം ചെയ്യും. ദിവസവും രാത്രിയില്‍ ഒരു വെളുത്തുള്ളി കഷ്ണം കഴിക്കുന്നത് എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിൻ പോലുള്ള ചില രാസവസ്തുക്കളാണ് കൊളസ്ട്രോള്‍ കുറയ്ക്കുന്നതെന്ന് ചില പഠനങ്ങള്‍ പറയുന്നു. ഈ രാസവസ്തുക്കള്‍ കരളിനുള്ളിലെ കൊളസ്ട്രോള്‍ ഉല്‍പാദനത്തെ തടസപ്പെടുത്തുന്നു. ഇത് എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.
വെളുത്തുള്ളിയുടെ മറ്റ് ആരോഗ്യ ഗുണങ്ങള്‍
അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു: വെളുത്തുള്ളിയില്‍ കാണപ്പെടുന്ന അല്ലിസിൻ ശരീരത്തെ അണുബാധകളെയും രോഗങ്ങളെയും തടയാൻ സഹായിക്കുന്നു.
ഹൃദയാരോഗ്യത്തെ സഹായിക്കുന്നു: രക്തസമ്മർദ്ദം കുറയ്ക്കല്‍, കൊളസ്ട്രോള്‍ അളവ് നിയന്ത്രിക്കല്‍ തുടങ്ങിയ ഹൃദയ സംബന്ധമായ ഗുണങ്ങളുമായി വെളുത്തുള്ളി ബന്ധപ്പെട്ടിരിക്കുന്നു.
വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു: ശരീരത്തെ ദോഷകരമായ വിഷവസ്തുക്കളും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വെളുത്തുള്ളി സഹായിക്കുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു: ആരോഗ്യകരമായ കുടല്‍ ബാക്ടീരികളെ ശക്തിപ്പെടുത്തുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള ദഹന ഗുണങ്ങള്‍ക്ക് വെളുത്തുള്ളി പേരുകേട്ടതാണ്. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തും.