Spread the love

കോട്ടയം : ടി ബി റോഡിൽ സേട്ട് ജുമാ മസ്ജിദിന് സമീപം ഭിക്ഷ യാചിച്ചിരുന്ന യുവതിയേയും മക്കളേയും പോലീസും ചൈൽഡ് ലൈൻ പ്രവർത്തകരും എത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

video
play-sharp-fill

കുറച്ചു ദിവസങ്ങളായി തിരുപ്പതി സ്വദേശിനിയായ ദീപ എന്ന യുവതിയും നാലു വയസു പ്രായമുള്ള മകളും കൈക്കുഞ്ഞും പള്ളിക്ക് സമീപമുള്ള ഫുട് പാത്തിൽ ഭിക്ഷാടനം നടത്തുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ യുവതി കുട്ടികളെ ഫുട് പാത്തിൽ കിടത്തി മറ്റെവിടേക്കോ പോയതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു, തുടർന്ന് പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും യുവതി തിരിച്ചെത്തുകയും സ്ഥലത്ത് നിന്ന് മാറാൻ വിസമ്മതിക്കുക്കയും താൻ എച്ച് ഐ വി ബാധിതയാണെന്നും മരുന്നു കഴിക്കുന്നുണ്ടെന്നും പറയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ പോലീസ് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും ചൈൽഡ് ലൈൻ പ്രവർത്തക മനിത എത്തുകയും പോലീസിൻ്റെ സഹായത്തോടെ യുവതിയേയും കുട്ടികളേയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

ഈ യുവതിയേയും കുട്ടികളേയും ഇതിന് മുൻപും നാട്ടിലേക്ക് തിരിച്ചയച്ചതാണെന്നും ഇവർ വീണ്ടും ഇവിടേക്ക് എത്തി ഭിക്ഷയെടുക്കുകയാണെന്നും അധികൃതർ പറഞ്ഞു.

അതേസമയം രക്ഷിതാക്കൾ ചെയ്യുന്ന പാപത്തിന്റെ പങ്കു പറ്റുന്നതും അനാഥരാക്കപ്പെടുന്നതും ഒന്നും അറിയാത്ത ഈ കുഞ്ഞുങ്ങൾ ആണെന്നും, അവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കണമെന്നും നാട്ടുകാർ പറഞ്ഞു.