play-sharp-fill
പതിവായി പിയർ പഴം ഡയറ്റിൽ ഉൾപ്പെടുത്തൂ, അറിയാം ഗുണങ്ങൾ…

പതിവായി പിയർ പഴം ഡയറ്റിൽ ഉൾപ്പെടുത്തൂ, അറിയാം ഗുണങ്ങൾ…

നിരവധി പോഷക ഗുണങ്ങളുള്ള ഒന്നാണ് പിയർ പഴം. മണ്‍സൂണ്‍ കാലത്ത് സുലഭമായി ലഭിക്കുന്ന ഇവ വിറ്റാമിന്‍ സിയുടെയും നാരുകളുടെയും കലവറയാണ്.

വിറ്റാമിന്‍ കെ, ബി, ഫോളേറ്റ്, പൊട്ടാസ്യം, കോപ്പര്‍, ആന്‍റിഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ഇവയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.


1. രോഗ പ്രതിരോധശേഷി 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ പിയർ പഴം കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

2. ദഹനം 

ഫൈബര്‍ ധാരാളം അടങ്ങിയ പിയർ പഴം ദഹനം മെച്ചപ്പെടുത്താന്‍ നല്ലതാണ്. മലബന്ധം തടയാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

3. നിര്‍ജ്ജലീകരണം

പിയർ പഴത്തില്‍ വെള്ളം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് നിര്‍ജ്ജലീകരണത്തെ തടയാന്‍ സഹായിക്കും.

4. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

പൊട്ടാസ്യം ധാരാളം അടങ്ങിയ പിയർ പഴം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

5. ഹൃദയാരോഗ്യം

ദിവസവും പിയർ പഴം കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

6. എല്ലുകളുടെ ആരോഗ്യം

വിറ്റാമിന്‍ കെ, ബോറോണ്‍, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ പിയർ പഴം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

7. ശ്വാസകോശത്തിന്‍റെ ആരോഗ്യം

ആന്‍റി- ഇന്‍റഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ പിയർ പഴം കഴിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

8. പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവയ്ക്ക് കഴിവുണ്ട്. അതിനാല്‍ പ്രമേഹരോഗികള്‍ക്കും സബർജില്‍ ധൈര്യമായി കഴിക്കാം.

9. ചര്‍മ്മം

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വിറ്റാമിന്‍ സിയുടെ കലവറയായ പിയര്‍ പഴം കഴിക്കാവുന്നതാണ്.

10. വണ്ണം കുറയ്ക്കാന്‍

ഫൈബര്‍ ധാരാളം അടങ്ങിയ പിയർ പഴം വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കഴിക്കാവുന്നതാണ്.