ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? ആരോഗ്യത്തിന് നന്നല്ല

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? ആരോഗ്യത്തിന് നന്നല്ല

വേനല്‍ക്കാലം ആരംഭിച്ചിരിക്കുകയാണ്. ഇതോടെ വീടുകളിലെ റഫ്രിജറേറ്ററിന്റെ ഉപയോഗവും വര്‍ധിച്ചു. വേനല്‍ക്കാലത്ത് ഭക്ഷണം കേടാകാതെ സൂക്ഷിക്കാനുള്ള ഏക മാര്‍ഗം റഫ്രിജറേറ്ററാണ്. ആളുകള്‍ ഭക്ഷണം പാകം ചെയ്യുകയും അത് റഫ്രിജറേറ്ററില്‍ സൂക്ഷിക്കുകയും ചെയ്യുന്നു.മിക്കവരും ആട്ടിയ മാവും, പച്ചക്കറികകളും പാകം ചെയ്ത ഭക്ഷണവുമൊക്കെ റഫ്രിജറേറ്ററില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ റഫ്രിജറേറ്ററില്‍ ദീര്‍ഘനേരം ഭക്ഷണം സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഹാനീകരമായേക്കാം

എല്ലായ്‌പ്പോഴും പുതിയ പുതിയ ഭക്ഷണം കഴിക്കുന്നതാണ് ഉത്തമമെന്നാണ് ഡോക്ടര്‍മാരും പോഷകാഹാര വിദഗ്ധരും അഭിപ്രായപ്പെടുന്നത്. റഫ്രിജറേറ്ററില്‍ ഭക്ഷണം സൂക്ഷിക്കുന്നത് ഒരു പരിധി വരെ ശരിയാണെന്നും എന്നാല്‍ ദീര്‍ഘനേരം സൂക്ഷിച്ച ഭക്ഷണം വീണ്ടും ചൂടാക്കി കഴിച്ചാല്‍ അതിന്റെ പോഷകങ്ങള്‍ നഷ്ടമാകുമെന്നും ഗംഗാ റാം ആശുപത്രിയിലെ ഡോ. കാഞ്ചന്‍ പറ്ഞ്ഞു.

ദീര്‍ഘനേരം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഭക്ഷണം കഴിക്കുന്നത് അസിഡിറ്റി, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ഇതോടൊപ്പം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ചില പച്ചക്കറികളുമുണ്ട്. ഉരുളക്കിഴങ്ങ്, ഉള്ളി, വെളുത്തുള്ളി എന്നിവ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ദോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു. വേനല്‍ക്കാലത്ത് ഭക്ഷണം കുറച്ചുകൊണ്ട് കൂടുതല്‍ വെള്ളം കുടിക്കുന്ന തരത്തില്‍ ഡയറ്റ് ക്രമീകരിക്കാന്‍ ശ്രമിക്കണമെന്നും ഡോ.കാഞ്ചന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :