കുട്ടികൾ തമ്മിലുള്ള തർക്കം വീട്ടുകാർ ഏറ്റെടുത്തു; ചോദിക്കാനെത്തിയ രക്ഷിതാവ് വീട്ടമ്മയെ വെട്ടിപ്പരിക്കേല്പിച്ചു; പ്രതി പിടിയില്‍

കുട്ടികൾ തമ്മിലുള്ള തർക്കം വീട്ടുകാർ ഏറ്റെടുത്തു; ചോദിക്കാനെത്തിയ രക്ഷിതാവ് വീട്ടമ്മയെ വെട്ടിപ്പരിക്കേല്പിച്ചു; പ്രതി പിടിയില്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആറ്റിങ്ങലിൽ കൊച്ചുപരുത്തിയിൽ സുജ എന്ന സ്ത്രിയെ വീട്ടിൽ കയറി വെട്ടി പരിക്കേല്പിച്ച പ്രതി അറസ്റ്റിൽ. അയൽവാസിയും ബന്ധുവുമായ ഇടക്കയോട് വില്ലേജിൽ കൊച്ചു പരുത്തിയിൽ ആറ്റുവിളാകം ഷിബു (47 )നെയാണ് ആറ്റിങ്ങൽ പോലീസ് പിടികൂടിയത്.

ഇരുവരുടെയും മക്കൾ തമ്മിൽ തർക്കം ഉണ്ടാകുകയും ഈ തർക്കം രക്ഷിതാക്കൾ തമ്മിലുള്ള കയ്യാങ്കളിയിൽ എത്തുകയായിരുന്നു. തുടർന്ന് ഷിബു വീട്ടിൽ നിന്നു വെട്ടു കത്തി എടുത്തു സുജയുടെ വീട്ടിൽ കയറി സുജയെ വെട്ടി പരിക്കേൽപിക്കുകയായിരുന്നു. ആക്രമണത്തിൽ മുഖത്തും കൈക്കും വെട്ടേറ്റ സുജയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സ്ഥലത്തു എത്തിയ ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ എസ്ഐ അനൂപ് എസ്സിപിഒ മാരായ അജിത്ത് ഷാനവാസ്‌ സിപിഒ പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.