ചുണ്ട് വരണ്ടുണങ്ങി പൊട്ടാറുണ്ടോ? എങ്കിൽ വീട്ടിൽ തന്നെയുണ്ട് പരിഹാരങ്ങൾ..!

ചുണ്ട് വരണ്ടുണങ്ങി പൊട്ടാറുണ്ടോ? എങ്കിൽ വീട്ടിൽ തന്നെയുണ്ട് പരിഹാരങ്ങൾ..!

സ്വന്തം ലേഖകൻ

കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിലും മാറ്റങ്ങളുണ്ടാകും. അതുപോലെ ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് സർവ സാധാരണമാണ്. ചിലപ്പോൾ ഇത് നമ്മുടെ ആത്മവിശ്വാസം തന്നെ കെടുത്തിയേക്കാം.. ഇത് തടയാൻ നമുക്ക് ചില പൊടിക്കൈകൾ പരീക്ഷിച്ചാലോ?

പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ് തേന്‍. അതിനാല്‍ ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ സഹായിക്കും. ഇതിനായി തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ് ചെയ്യാം. ഇത് ചുണ്ട് മൃദുവാകാന്‍ സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളരിക്കയുടെ കഷ്ണങ്ങള്‍ കൊണ്ട് ചുണ്ടില്‍ വെറുതെ മസാജ് ചെയ്യുകയോ അല്ലെങ്കില്‍ ഇത് അരച്ച് ചുണ്ടില്‍ പുരട്ടുകയോ ചെയ്യുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന്‍ സഹായിക്കും.

പഞ്ചസാര നല്ലൊരു സ്ക്രബറാണ്. ഇത് ചുണ്ടിലെ മൃതകോശങ്ങളെ അകറ്റി ചുണ്ടിന് ഭംഗി നൽകാൻ സഹായിക്കും. ഇതിനായി ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി ഒലീവ് ഓയിലൊഴിച്ച് അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടാം. ശേഷം വിരലുകൾ കൊണ്ട് ചുണ്ടിൽ മൃദുവായി ഉരസുക. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.

വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന്‍ സഹായിക്കും.

പാല്‍ ചുണ്ടില്‍ തേക്കുന്നതും നല്ലതാണ്. പാലിലടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ചുണ്ടിലെ വരള്‍ച്ച തടയാന്‍ സഹായിക്കും.

ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്ന ഔഷധമാണ് നെയ്യ്. ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ ഇത് സഹായിക്കുന്നു. ഇതിനായി നെയ്യ് ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യാം.

ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും. ഒലീവ് ഓയിലും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നതും നല്ലതാണ്.

രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് അൽപം കറ്റാർവാഴ ജെൽ നേരിട്ട് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടുകളിലെ വരള്‍ച്ച മാറാന്‍ സഹായിക്കും.

Tags :