ചുണ്ട് വരണ്ടുണങ്ങി പൊട്ടാറുണ്ടോ? എങ്കിൽ വീട്ടിൽ തന്നെയുണ്ട് പരിഹാരങ്ങൾ..!
സ്വന്തം ലേഖകൻ കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിലും മാറ്റങ്ങളുണ്ടാകും. അതുപോലെ ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് സർവ സാധാരണമാണ്. ചിലപ്പോൾ ഇത് നമ്മുടെ ആത്മവിശ്വാസം തന്നെ കെടുത്തിയേക്കാം.. ഇത് തടയാൻ നമുക്ക് ചില പൊടിക്കൈകൾ പരീക്ഷിച്ചാലോ? പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ് തേന്‍. അതിനാല്‍ ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ സഹായിക്കും. ഇതിനായി തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ് ചെയ്യാം. ഇത് ചുണ്ട് മൃദുവാകാന്‍ സഹായിക്കും. വെള്ളരിക്കയുടെ കഷ്ണങ്ങള്‍ കൊണ്ട് ചുണ്ടില്‍ വെറുതെ മസാജ് ചെയ്യുകയോ അല്ലെങ്കില്‍ ഇത് അരച്ച് ചുണ്ടില്‍ പുരട്ടുകയോ ചെയ്യുന്നത് ചുണ്ടുകളുടെ വരൾച്ച […]