ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ?  എപ്പോഴെങ്കിലും ആഹാരരീതി ശരിയല്ലെന്ന്  തോന്നിയിട്ടുണ്ടോ? എങ്കിൽ ഇതുകൂടി ഒന്ന് പരീക്ഷിച്ചു നോക്കൂ

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എപ്പോഴെങ്കിലും ആഹാരരീതി ശരിയല്ലെന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ ഇതുകൂടി ഒന്ന് പരീക്ഷിച്ചു നോക്കൂ

ശരീരഭാരം കുറയുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. നിങ്ങൾ ഏത് ഡയറ്റുകൾ നോക്കിയാലും ശരീരഭാരം കുറയ്ക്കുന്നതും നിയന്ത്രിക്കുന്നതും എളുപ്പമുള്ള കാര്യമല്ല. വ്യായാമത്തോടൊപ്പം കൃത്യമായ ഭക്ഷണക്രമവും കൂടി പാലിച്ചാലെ ആരോഗ്യപരമായ ശരീരം നമുക്ക് ലഭിക്കുകയുള്ളൂ. ശരീരഭാരം കുറയ്ക്കുന്നതിന് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കിയാൽ വളരെ വേഗത്തിൽ ലക്ഷ്യത്തിലെത്താൻ കഴിയുമെന്നും അവർ പറയുന്നു.

നൂഡിൽസ്

നൂഡിൽസ് കഴിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്? അവ വളരെ പ്രോസസ് ചെയ്യപ്പെട്ടവയാണ്. കൊഴുപ്പും കാർബോഹൈഡ്രേറ്റും കൂടുതലുള്ളതിനാൽ പോഷകങ്ങളിൽ വളരെ കുറവാണ്. ഒരു പാക്കറ്റിൽ 54 ഗ്രാം കാർബോഹൈഡ്രേറ്റും 13.4 ഗ്രാം കൊഴുപ്പും അടങ്ങിയിരിക്കുന്നു. കൂടാതെ, ആഴ്ചയിൽ രണ്ടുതവണയിൽ കൂടുതൽ നൂഡിൽസ് കഴിക്കുന്ന ആളുകൾക്ക് മെറ്റബോളിക് സിൻഡ്രോം, പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ള അരി

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ഒരു കപ്പ് വെള്ള അരിയിൽ കുറഞ്ഞത് 44 ഗ്രാം അന്നജം ഉണ്ട്. വെളുത്ത അരിയുടെ സംസ്കരണ പ്രക്രിയ അതിന്റെ തവിട് നീക്കം ചെയ്യുന്നു. അതിൽ ഭൂരിഭാഗം പോഷകങ്ങളും അടങ്ങിയിരിക്കുന്നു.

ഫ്രഞ്ച് ഫ്രൈസ്

പലരുടെയും പ്രിയപ്പെട്ട ഭക്ഷണങ്ങളാണ് ഉരുളക്കിഴങ്ങ് ചിപ്‌സും ഫ്രഞ്ച് ഫ്രൈ്സും. കലോറിയിൽ വളരെ ഉയർന്നതാണ് ഇവ. മാത്രമല്ല പ്രമേഹം, ഹൃദയപ്രശ്‌നങ്ങൾ, ശരീരഭാരം എന്നിവ പോലുള്ള വിവിധ ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വറുത്ത ഉരുളക്കിഴങ്ങിൽ അക്രിലാമൈഡുകൾ എന്ന ക്യാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങൾ ഉണ്ടെന്ന് പല പഠനങ്ങളും പറഞ്ഞിട്ടുണ്ട്.

ചോളം

ഒരു കപ്പ് ചോളത്തിൽ 10.7 ഗ്രാം അന്നജം അടങ്ങിയിട്ടുണ്ട്. അമിതമായി ചോളം കഴിക്കുന്നത് വയറു വീർക്കുക, വായുവിൻറെ വർദ്ധനവ്, വയറുവേദന എന്നിവയ്ക്ക് കാരണമാകുന്നു. ഇത് ദന്തക്ഷയത്തിനും ഓസ്റ്റിയോപൊറോസിസിന്റെയും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകും. ചോളത്തിലെ അധിക അന്നജവും അലസതയ്ക്ക് കാരണമാകും.പ്രമേഹമുള്ളവർക്കും ഇത് അനുയോജ്യമായ ഭക്ഷണമല്ല.

വൈറ്റ് ബ്രഡ്

സംസ്കരിച്ച കാർബോഹൈഡ്രേറ്റാണ് വൈറ്റ് ബ്രഡിൽ കൂടുതലായി അടങ്ങിയിരിക്കുന്നത്. ഇത് ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ താളം തെറ്റിക്കും. വൈറ്റ് ബ്രഡ് കഴിക്കുന്നത് വയറുനിറഞ്ഞതായി തോന്നിപ്പിക്കില്ല. അതിനാൽ, കൂടുതൽ കഴിക്കാൻ ഇത് പ്രേരിപ്പിക്കും. അത് ശരീരഭാരം കുറയുന്നതിന് പകരം കൂട്ടുകയാണ് ചെയ്യുകയെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വൈറ്റ് ബ്രഡിലെ ഫൈബർ നീക്കം ചെയ്യപ്പെടുന്നതുകൊണ്ടാണ് വയറുനിറഞ്ഞതായ തോന്നൽ ഉണ്ടാക്കത്തത്. അതിനാൽ, ധാന്യങ്ങൾ കൂടുതലായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് ഉത്തമമെന്ന് അവർ പറയുന്നു.

വറുത്ത ഭക്ഷണങ്ങൾ

വറുത്ത വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. വറുത്ത ഭക്ഷണത്തിൽ കലോറി കൂടിയ അളവിലായിരിക്കും ഉണ്ടാകുക. ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായതിലും കൂടുതൽ കലോറി ശരീരത്തിലെത്തുന്നത് ശരീരഭാരം ഒന്നുകൂടി വർധിപ്പിക്കും. വറുത്ത ഭക്ഷണം അമിതമായി കഴിക്കുന്നത് പൊണ്ണത്തടി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വിവിധ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ജനിതകപരമായി ശരീരഭാരം കൂടാൻ സാധ്യതയുള്ളവർ വറുത്ത ഭക്ഷണം കഴിക്കുന്നത് പിരിമിതപ്പെടുത്തണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.

ഷുഗർ സബ്റ്റിറ്റിയൂട്ട്

പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുന്നവ ശരീരഭാരം കൂട്ടുമെന്ന് ഡയറ്റീഷ്യനായ ജാനറ്റ് കോളമെൻ പറയുന്നു. കലോറിയുടെ അളവ് ഇവയിൽ നന്നേ കുറവാണെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇവ വർധിപ്പിക്കുമെന്നും ഇത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ താളം തെറ്റിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. ഇൻസുലിൻ ക്ഷമതയെ സ്വാധീനിക്കുന്നതിനാൽ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന വസ്തുക്കൾ യഥാർത്ഥത്തിൽ ശരീരഭാരം വർധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.

ബേക്ക് ചെയ്ത ആഹാരം

കേക്കുകൾ, മിഠായികൾ, പേസ്ട്രീസ് എന്നിവയെല്ലാം മൈദ, പഞ്ചസാര എന്നിവ കൊണ്ടാണ് ഉണ്ടാക്കുന്നത്. ഇതിനൊപ്പം അവയിൽ കൂടിയ അളവിലാണ് കലോറി അടങ്ങിയിരിക്കുന്നത്. ഒരു ചെറിയ കേക്കിൽ 300 മുതൽ 500 വരെ കലോറി അടങ്ങിയിരിക്കുന്നു. കൂടാതെ, ഇവയിൽ പോഷകങ്ങളും കുറവായിരിക്കും.

ബിയർ, മദ്യം

ബിയർ, കോക്ടെയ്ൽ എന്നിവയിൽ പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവയുടെ അളവ് വളരെ അധികമായിരിക്കും. ഇത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളിയാണ്. ശരീരഭ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇവ ഒഴിവാക്കുന്നതായിരിക്കും ഉചിതം.