അമിത വൈദ്യുതി ബിൽ ഈടാക്കിയത് സംബന്ധിച്ച പരാതികൾ ഹൈക്കോടതി തള്ളി

അമിത വൈദ്യുതി ബിൽ ഈടാക്കിയത് സംബന്ധിച്ച പരാതികൾ ഹൈക്കോടതി തള്ളി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധനത്തിന്റെ ഭാ​ഗമായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ വൈദ്യുതി ബില്ലുകളിലെ നിരക്ക് വർധന ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് കെഎസ്ഇബി നൽകിയ ബില്ലുകൾ അമിത തുക ഈടാക്കുന്നു എന്ന് പലയിടത്ത് നിന്നും പരാതികൾ ഉയർന്നിരുന്നു.

ലോക്ക് ഡൗണ്‍ കാലത്ത് അമിത വൈദ്യുത നിരക്ക് ഈടാക്കാനുള്ള നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് നിരവധി പൊതുതാൽപര്യ ഹര്‍ജികള്‍ സമർപ്പിച്ചിരുന്നു. ഈ ഹർജികളാണ് ഹൈക്കോടതി ഇന്ന് തള്ളിയത്. ഉപഭോഗത്തിന് അനുസ‌ൃതമായി മാത്രമാണ് ബില്ല് നൽകിയതെന്നും ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നുമുള്ള വൈദ്യുതി ബോർഡിന്റെ വിശദീകരണത്തെ തുടർന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജികൾ തള്ളിയത്. കെഎസ്ഇബി തന്നെയാണ് പൊതുതാൽപര്യ ഹർജികൾ തള്ളിയ കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group