play-sharp-fill
മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട; 1.45 കോടി രൂപ പിടികൂടി;എറണാകുളം സ്വദേശികളായ രണ്ട് പേർ കസ്റ്റഡിയിൽ

മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട; 1.45 കോടി രൂപ പിടികൂടി;എറണാകുളം സ്വദേശികളായ രണ്ട് പേർ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ
മലപ്പുറം: മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട. ഒരു കോടി 45 ലക്ഷം രൂപയാണ് പിടികൂടിയിരിക്കുന്നത്. എറണാകുളം സ്വദേശികളായ രണ്ട് പേരെ കസ്റ്റ്ഡിയിലെടുത്തു.

മലപ്പുറത്ത് സമീപകാലത്ത് കുഴല്‍പ്പണം വ്യാപകമായിരുന്നു. ഇതിനെ തുടര്‍ന്ന് പരിശോധനകളും കര്‍ശനമാക്കിയിരുന്നു. ഇതിനിടെയാണ് ഒരു കോടി 46 ലക്ഷം രൂപയോളം കണക്കില്‍പ്പെടാത്ത പണം പിടികൂടിയത്.

ഒരു മാരുതി എര്‍ട്ടിക വാഹനത്തില്‍ നിര്‍മ്മിച്ച രഹസ്യ അറയിലാക്കിയാണ് പണം കടത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ പിടികൂടിയത്. കൊച്ചി തോപ്പുംപടി സ്വദേശികളായ രാജാറാം എന്ന രാജു, അനില്‍ എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം മലപ്പുറത്ത് നാലരക്കോടിയില്‍ കൂടുതല്‍ കുഴല്‍പ്പണം പിടിച്ചെടുത്തിരുന്നു.

മഹാരാഷ്ട്രയില്‍ നിന്നുള്‍പ്പടെ വലിയ രീതിയില്‍ കുഴല്‍പ്പണം മലപ്പുറത്തേക്ക് ഒഴുകുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധനകള്‍ മലപ്പുറത്ത് നടക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.