play-sharp-fill
റാന്നിയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍; പീഡിപ്പിച്ച വിവരം കുട്ടി  അറിയിച്ചത് സ്കൂളിലെ അധ്യാപകരെ

റാന്നിയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍; പീഡിപ്പിച്ച വിവരം കുട്ടി അറിയിച്ചത് സ്കൂളിലെ അധ്യാപകരെ

സ്വന്തം ലേഖകൻ
പത്തനംതിട്ട: റാന്നിയില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയുടെ കാമുകന്‍ അറസ്റ്റിൽ. പ്രതി ഷിജു ആണ് അറസ്റ്റിലായത്.

ഇയാൾ കഴിഞ്ഞ ഒരാഴ്ചയായി കുട്ടിയുടെ അമ്മയുടെ കൂടെ താമസിക്കുകയായിരുന്നു. പീഡിപ്പിച്ച വിവരം കുട്ടി സ്കൂളിലെ അധ്യാപകരെയാണ് അറിയിച്ചത്.

അധ്യാപകർ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് നടപടി. കുട്ടിയുടെ അച്ഛൻ വർഷങ്ങൾക്കുമുൻപ് ഉപേക്ഷിച്ചു പോയതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മ ജോലിക്കു പോയ സമയത്ത് ഷിജു മോശമായി പെരുമാറിയെന്നാണ് കുട്ടിയുടെ മൊഴി.

ഷിജുവിനെതിരെ അമ്മയും പൊലീസിൽ പരാതി നൽകി.