കേരളത്തിലെത്തുന്ന ഹാൻസിനും വ്യാജൻ: പാലക്കാട് വ്യാജ ഹാൻസ് നിർമ്മാണ കേന്ദ്രം കണ്ടെത്തി; പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലയുള്ള ഹാൻസ്
തേർഡ് ഐ ബ്യൂറോ
പാലക്കാട്: കേരളത്തിൽ നിരോധിച്ചതിനെ തുടർന്ന് തീ വില കൊടുത്ത് മലയാളി വാങ്ങുന്ന ഹാൻസിനും വ്യാജൻ. ഒറ്റപ്പാലത്ത് വ്യാജ ഹാന്‍സ് നിര്‍മ്മാണ കേന്ദ്രം എക്സൈസ് കണ്ടെത്തിയതോടെയാണ് ഹാൻസിലും വ്യാജൻ കലരുന്നതായി വ്യക്തമായത്.
ഒറ്റപ്പാലത്ത് വന്‍ വ്യാജ ഹാന്‍സ് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. ഒറ്റപ്പാലം കൈലിയാട് ആണ് വന്‍ വ്യാജ ഹാന്‍സ് നിര്‍മ്മാണ കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ നിന്നും 13 ടണ്‍ പുകയിലയും , മൂന്ന് ടണ്‍ വ്യാജ ഹാന്‍സും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആസാം സ്വദേശികളായ ദമ്പതികളെ എക്സൈസ് കസ്റ്റഡിയില്‍ എടുത്തു.
യന്ത്ര സഹായത്തോടെയായിരുന്നു ഹാന്‍സ് നിര്‍മ്മാണം. വീട് വാടകക്കെടുത്താണ് നിര്‍മ്മാണം നടത്തിയിരുന്നത്.
Third Eye News Live
0