ഭിന്നശേഷിക്കാരിയായ 17കാരിക്ക് നേരെ നഗ്നതാ പ്രദർശനവും ലൈഗികാതിക്രമവും: പോക്സോ വകുപ്പ് ചുമത്തി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
പാലക്കാട്: ഭിന്നശേഷിക്കാരിയായ 17 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശെൽവകുമാർ (38) നെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 75 ശതമാനത്തോളം ഭിന്നശേഷിയുള്ള 17 കാരിയെയാണ് പ്രതി ലൈംഗിക അതിക്രമം നടത്തിയത്.
ഇതിനു മുൻപും പ്രതി നഗ്നത പ്രദർശനം നടത്തുകയും ചെയ്തിരുന്നു. പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭിഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും പോലീസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരമാണ് ശെൽവകുമാറിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയതു.
Third Eye News Live
0