play-sharp-fill
മകളു‌ടെ ആത്മഹത്യയിൽ അച്ഛന്റെ പ്രതികാരം; മകളുടെ സുഹൃത്തിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ; സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനും ബന്ധുവും ഉൾപ്പെടെ നാലുപേർ പിടിയിൽ

മകളു‌ടെ ആത്മഹത്യയിൽ അച്ഛന്റെ പ്രതികാരം; മകളുടെ സുഹൃത്തിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ; സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനും ബന്ധുവും ഉൾപ്പെടെ നാലുപേർ പിടിയിൽ

തിരുവനന്തപുരം: മകളുടെ സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ അച്ഛനും ക്വട്ടേഷൻ സംഘവും അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശിയായ സന്തോഷ്, ബന്ധു ജിജു, ക്വട്ടേഷൻ ഏറ്റെടുത്ത സൂരജ്, മനു എന്നിവരാണ് പിടിയിലായത്. മണ്ണന്തല പോലീസാണ് ഇവരെ പിടികൂടിയത്.

ഫെബ്രുവരിയിൽ സന്തോഷിന്‍റെ മകൾ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം മകളുടെ സുഹൃത്തായ അനുജിത്ത് ആണെന്ന് പറഞ്ഞാണ് സന്തോഷ് ബന്ധു ജിജുവിന് ക്വട്ടേഷൻ നൽകിയത്.

സൂരജും മനുവും രണ്ട് തവണ അനുജിത്തിനെ കൊല്ലാൻ ശ്രമിച്ചു. അനുജിത്തിനെ കൊലപ്പെടുത്താനുള്ള ശ്രമത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നതും പ്രതികാര കഥ വ്യക്തമാകുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകളുടെ ആത്മഹത്യയില്‍ പ്രതികാരമായിട്ടാണ് അനുജിത്തിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്‍കിയതെന്ന് സന്തോഷ് മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.