പിച്ചുണക്കാൻ ഹെയർ ഡ്രയറും തേപ്പുപെട്ടിയും;  ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ആരാധകർ

പിച്ചുണക്കാൻ ഹെയർ ഡ്രയറും തേപ്പുപെട്ടിയും; ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ആരാധകർ

Spread the love

 

സ്വന്തം ലേഖകൻ

ഗുവാഹത്തി: ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ടി20 മത്സരം മഴ കളിച്ചതോടെ വെള്ളത്തിലാകുകയായിരുന്നു ഇതിനെ തുടർന്ന് കളി ഉപേക്ഷിക്കുകയും ചെയ്തു. അവസാന നിമിഷം വരെ അമ്പയർമാർ ഫീൾഡ് പരിശോധിച്ചെങ്കിലും പിച്ച് മത്സരയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കളി ഉപേക്ഷിക്കുകയായിരുന്നു.

ഇതിനിടെയാണ് പിച്ചുണക്കാൻ ഹെയർ ഡ്രയറും തേപ്പുപെട്ടിയും ഉപയോഗിച്ചത്. ആരാധകരാണ് ഇക്കാര്യം കണ്ടെത്തിയത്. ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ആരാധകർ അസം ക്രിക്കറ്റ് അസോസിയേഷന്റെ നടപടിയിൽ കടുത്ത അമർഷം രേഖപ്പെടുത്തുകയും ചെയ്തു. നിരവധി ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളിലൊന്നായ ബിസിസിഐ സംഘടിപ്പിച്ച മത്സരത്തിലാണ്, പിച്ചുണക്കാൻ ഹെയർ ഡ്രയർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചതെന്ന് ചിലർ പരിഹസിച്ചു. മറ്റു ചിലരാകട്ടെ ഇതാണോ ബിസിസിഐ ഉപയോഗിക്കുന്ന ഏറ്റവും ആധുനിക ഉപകരണങ്ങളെന്ന സംശയവും ഉന്നയിക്കുന്നു.