അധ്യാപികയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ വീഴ്ച വരുത്തിയ പോലീസുകാരന് സസ്‌പെൻഷൻ; വിശേത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ ലുക്ക് ഔട്ട് നോട്ടീസ്  ഇറക്കാൻ തീരുമാനം

അധ്യാപികയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ വീഴ്ച വരുത്തിയ പോലീസുകാരന് സസ്‌പെൻഷൻ; വിശേത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ ലുക്ക് ഔട്ട് നോട്ടീസ്  ഇറക്കാൻ തീരുമാനം

 

മലപ്പുറം: കുറ്റിപ്പുറത്ത് കോളജ് അധ്യാപികയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുക്കുന്നതിൽ വീഴച്ച വരുത്തിയ പോലീസുകാരന് സസ്‌പെൻഷൻ കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സുലൈമാനെയാണ് സസ്‌പെൻഡ് ചെയ്തത്. കോളജ് അദ്ധ്യാപികയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായാണ് പോലീസിന് പരാതി കിട്ടിയത്.

ഫോൺ നമ്പറും അഡ്രസും നൽകിയതോടെ യുവതിയുടെ വാട്‌സാപ് ഫെയ്‌സ്ബുക്ക് അക്കൗണ്ടഒുകളിലേയ്ക്ക് നിരവധി അശ്ശീല കോളുകളും സന്ദേശങ്ങളുമാണെത്തുന്നതെന്നും പരാതിയിൽ പറയുന്നു. വിദേശത്തുള്ള പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും അപലോഡ് ചെയ്തതിന്റെ തെളിവുകൾ സഹിതമാണ് യുവതി പരാതി നൽകിയത്. ഇതേ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പോലീസ് തീരുമാനിച്ചത്.

പ്രതിയായ പെരുമ്പിലാവ് സ്വദേശി മുഹമ്മദ് ഹാഫിസ് അജ്മാനിലെ വന്ത്ര നിർമാണശാലയിൽ അഡ്മനിസ്‌ട്രേഷൻ ഓഫീസറാണ്. ലുക്ക് ഔട്ട് നോട്ടീസിറക്കി അവിടെ നിന്നും ഇയാളെ നാട്ടിലെത്തിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. യുവതി നൽകിയ പരാതിയിൽ പോലീസ് ആദ്യം വിഷയം കാര്യമാകയി എടുത്തിരുന്നില്ല. കുറ്റിപ്പുറം സ്്റ്റേഷനിൽ പരാതി നൽകിയ യുവതി പിന്നീടാണ് മലപ്പുറം എസ്പിയ്ക്ക് നേരിട്ട് പരാതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്പിയ്ക്ക് പരാതി നൽകിയ ഉടൻ തന്നെ പ്രതി  മുഹമ്മദ് ഹാഫിസിനെതിരെ കേസെടുത്തിരുന്നു. ശാസ്ത്രീയ പരിശോധനയടക്കം പഴുതടച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.