കാസർകോഡ് നവോദയ സ്‌കൂളിൽ എച്ച്1എൻ1 ബാധ സ്ഥിരീകരിച്ചു ; 72 കുട്ടികൾ ചികിത്സയിൽ
സ്വന്തം ലേഖകൻ
കാസർഗോഡ് : പെരിയയിലെ ജവഹർ നവോദയ വിദ്യാലയത്തിൽ വിദ്യാർഥികൾക്ക് കൂട്ടത്തോടെ എച്ച്1എൻ1 ബാധയെ തുടർന്ന് ചികിത്സ തേടിയ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ ജാഗ്രതാനിർദേശം ആരോഗ്യവകുപ്പ് നൽകി. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ . കാഞ്ഞങ്ങാട് വെച്ച് ഇന്ന് പ്രത്യേക യോഗം ചേരും .
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ് എന്നും ആശങ്കയുടെ സാഹചര്യമില്ല എന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.ആരോഗ്യവകുപ്പ് ആവശ്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട് എന്നും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു .7 2 കുട്ടികൾക്കാണ് എച്ച്1എൻ1 രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇതിൽ അഞ്ച് പേർക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്രയധികം കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റാൻ അസൗകര്യമുള്ളതിനാൽ സ്‌കൂളിൽ തന്നെ പ്രത്യേക വാർഡ് തുറന്ന് ചികിത്സ നടത്തുകയാണ് ആരോഗ്യവകുപ്പ്.
Third Eye News Live
0