play-sharp-fill
മാലിന്യം ഇടുന്നതിനെച്ചൊല്ലി തർക്കം: യുവാവിൻ്റെ കൈപ്പത്തി വെട്ടിമാറ്റിയ യുവതി പിടിയിൽ

മാലിന്യം ഇടുന്നതിനെച്ചൊല്ലി തർക്കം: യുവാവിൻ്റെ കൈപ്പത്തി വെട്ടിമാറ്റിയ യുവതി പിടിയിൽ

തേർഡ് ഐ ബ്യൂറോ

ഇ​ടു​ക്കി : അ​ണ​ക്ക​ര​യി​ല്‍ അയൽവാസിയുടെ കൈ​പ്പ​ത്തി വെ​ട്ടി മാ​റ്റി​യ സം​ഭ​വ​ത്തി​ല്‍ യുവതി പി​ടി​യി​ൽ. നെ​ടു​ങ്ക​ണ്ട​ത്തു നി​ന്നു​മാ​ണ് പ്ര​തി ജോ​മോ​ളെ കു​മ​ളി പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഏ​ഴാം​മൈ​ൽ സ്വ​ദേ​ശി മ​നു​വി​നാ​ണ് വെ​ട്ടേ​റ്റ​ത്. മാ​ലി​ന്യം ഇ​ട്ട​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ജോ​മോ​ൾ വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അണക്കര ഏഴാംമൈൽ കോളനിയിൽ താഴത്തേപടവിൽ മനുവിന്റെ(30) ഇടതുകൈയ്യാണ് അയൽവാസി പട്ടശേരിയിൽ ജോമോൾ വാക്കത്തികൊണ്ട് വെട്ടിമാറ്റിയത്.

ജോമോൾ താമസിക്കുന്ന പുരയിടത്തിനോട് ചേർന്ന പറമ്പിൽ കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെയുള്ളവ കണ്ടതിനെത്തുടർന്നായിരുന്നു തർക്കം. പഞ്ചായത്ത് മെമ്പർ ഇടപെട്ട് വിഷയം പരിഹരിക്കാൻ ശ്രമിച്ചിരുന്നു.

ഇരുവീട്ടുകാരും തമ്മിൽ മുമ്പും പല വിഷയങ്ങളിൽ തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.