ഏറ്റുമാനൂർ അടിച്ചിറയിൽ വീടിനു മുന്നിലെ റോഡരികിൽ ഓട്ടോയ്ക്കുള്ളിൽ പ്രകൃതി വിരുദ്ധ അശ്ലീലം: ചോദ്യം ചെയ്ത മീൻ കച്ചവടക്കാരൻ്റെ വീട് കഞ്ചാവ് മാഫിയ സംഘം അടിച്ച് തകർത്തു: ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ ആശുപത്രിയിൽ

ഏറ്റുമാനൂർ അടിച്ചിറയിൽ വീടിനു മുന്നിലെ റോഡരികിൽ ഓട്ടോയ്ക്കുള്ളിൽ പ്രകൃതി വിരുദ്ധ അശ്ലീലം: ചോദ്യം ചെയ്ത മീൻ കച്ചവടക്കാരൻ്റെ വീട് കഞ്ചാവ് മാഫിയ സംഘം അടിച്ച് തകർത്തു: ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ ആശുപത്രിയിൽ

സ്വന്തം ലേഖകൻ 

കോട്ടയം: വീടിനു മുന്നിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ നടന്ന പ്രകൃതി വിരുദ്ധ അശ്ലീലത്തെ ചോദ്യം ചെയ്ത ഗൃഹനാഥൻ്റെ വീട് കഞ്ചാവ് മാഫിയ സംഘം അടിച്ച് തകർത്തു. കോട്ടയം മാർക്കറ്റിലെ മീൻ കച്ചവടക്കാരൻ ഏറ്റുമാനൂർ അടിച്ചിറയിൽ അമ്മഞ്ചേരി റോഡിൽ ഒറ്റപുരയ്ക്കൽ വീട്ടിൽ നസീറിനെയാണ് മാഫിയ സംഘം ആക്രമിച്ചത്. ആക്രമണത്തിൽ നസീറിൻ്റെ വീടും ഭാഗീകമായി തകർന്നു. ബധിരനായ മകനും ഭാര്യയ്ക്കും മുന്നിലിട്ടാണ് അക്രമി സംഘം നസീറിനെ ആക്രമിച്ചത്.

തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ആയിരുന്നു അക്രമ സംഭവങ്ങൾ. നസീറിൻ്റെ വീടിന് മുന്നിലെ റോഡരികിൽ നിർത്തിയിട്ടിരുന്ന പെട്ടി ഓട്ടോറിക്ഷയിൽ അറുപതുകാരനെയും , നാൽപ്പതുകാരനെയും ആസ്വാഭാവികമായ സാഹചര്യത്തിൽ കാണുകയായിരുന്നു. അയൽവാസികളായ സ്ത്രീകളും കുട്ടികളും വിവരം അറിയിച്ചത് അനുസരിച്ചാണ് നസീർ സ്ഥലത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസ്വാഭാവികമായ സാഹചര്യത്തിൽ ഇരുവരെയും കണ്ട നസീർ സ്ഥലത്ത് നിന്ന് മാറിക്കിടക്കണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീകളും കുട്ടികളും കുടുംബങ്ങളും ഉള്ളതിനാൽ വീടിന് മുന്നിൽ നിന്നും മാറി മറ്റെവിടെയെങ്കിലും പോകണമെന്ന് നസീർ ഇവരോട് ആവശ്യപ്പെട്ടു. ഇതോടെ അറുപതുകാരൻ വണ്ടിയിൽ നിന്നും ഇറങ്ങിപ്പോയി. ഇതിൽ ക്ഷുഭിതനായ നാൽപ്പതുകാരൻ നസീറിനെ അസഭ്യം പറയുകയും പിടിച്ച് തള്ളുകയും ചെയ്തു. നസീർ പൊലീസിനെ വിളിക്കുമെന്ന് അറിയിച്ചതോടെയാണ് ഇയാൾ രക്ഷപ്പെട്ടത്.

അൽപ്പസമയത്തിന് ശേഷം വീട്ടിലെത്തിയ പന്ത്രണ്ടോളം വരുന്ന ഗുണ്ടാ സംഘം ഹെൽമ്മറ്റ് ഉപയോഗിച്ച് നസീറിനെ ആക്രമിക്കുകയായിരുന്നു. ബഷീറിനെ അടിച്ചുവീഴ്ത്തിയ സംഘം വീടിൻ്റെ ജനൽ ചില്ലുകളും എറിഞ്ഞ് തകർത്തു. ഓടിയെത്തിയ ബധിരനായ മകനെയും അക്രമിസംഘം പിടിച്ചു തള്ളി. ബഹളം കേട്ട് നാട്ടുകാർ അറിയിച്ചതോടെ ഗാന്ധിനഗർ പൊലീസ് സംഘം എത്തിയെങ്കിലും അക്രമിസംഘം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് ഏറ്റുമാനൂർ ഗാന്ധിനഗർ പൊലീസ് സംഘം നടത്തിയ തിരച്ചിലിനൊടുവിൽ രണ്ട് പ്രതികളെ കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിൽ പരിക്കേറ്റ നസീർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.