കോയമ്പത്തൂർ വിമാനത്താവളത്തിൽ തോക്കുമായി എത്തിയ കോൺഗ്രസ് നേതാവ് പിടിയിൽ

കോയമ്പത്തൂർ വിമാനത്താവളത്തിൽ തോക്കുമായി എത്തിയ കോൺഗ്രസ് നേതാവ് പിടിയിൽ

സ്വന്തം ലേഖകൻ

പാലക്കാട്: കോയമ്പത്തൂർ വിമാനത്താവളത്തിൽ തോക്കുമായി എത്തിയ കോൺഗ്രസ് നേതാവ് പിടിയിൽ. പാലക്കാട് ഡിസിസി വൈസ് പ്രസിഡണ്ടും പട്ടാമ്പി മുൻ നഗരസഭാ ചെയർമാനുമായ കെഎസ്ബിഎ തങ്ങളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

തങ്ങളിൽ നിന്നും തോക്കും ഏഴ് ബുള്ളറ്റും കെഎസ്ബിഎ പിടിച്ചെടുത്തു. കോയമ്പത്തൂരിൽ നിന്നും ബെംഗളൂരുവിലേക്ക് പോവുന്നതിനായി എയർപോർട്ടിൽ എത്തിയതായിരുന്നു കെഎസ്ബിഎ തങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇദ്ദേഹത്തിന്റെ പക്കൽ തോക്ക് കൈവശം വെക്കാൻ ആവശ്യമായ രേഖകൾ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. കെഎസ്ബിഎ തങ്ങളെ കോയമ്പത്തൂർ പീളമേട് പോലീസിന് കൈമാറി.