ഗോധ്രാനന്തര കലാപക്കേസ്; 17 പേരെ കൂട്ടക്കൊല ചെയ്ത കേസിൽ 22 പ്രതികളെ കോടതി വെറുതെ വിട്ടു
സ്വന്തം ലേഖകൻ
വഡോദര : 2002ൽ ഗുജറാത്തിലെ ഗോധ്രയിൽ 17 പേർ കൊല്ലപ്പെട്ട കലാപക്കേസിൽ 22 പ്രതികളെ ഗുജറാത്ത് കോടതി വെറുതെവിട്ടു.
പഞ്ചുമഹൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ന്യൂനപക്ഷ സമുദായംഗങ്ങളായ 17പേരാണ് കൊല്ലപ്പെട്ടത്. കൊല ചെയ്യപ്പെട്ടവരിൽ 2 പേർ കുട്ടികളായിരുന്നു.
2002 ഫെബ്രുവരി എട്ടാം തിയതി പ്രതികൾ 17 പേരെ കൂട്ടക്കൊല ചെയ്തുവെന്നും തെളിവ് നശിപ്പിക്കാൻ ഇവരുടെ മൃതദേഹങ്ങൾ കത്തിച്ചു കളഞ്ഞുവെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്. സംഭവം നടന്ന് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 22 പേരെ അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ കുറ്റാരോപിതർക്കെതിരെ മതിയായ തെളിവുകൾ ശേഖരിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും സാക്ഷികൾ പോലും കൂറുമാറിയെന്നും പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഗോപാൽസിങ് സോളങ്കി പറഞ്ഞു.
തെളിവുകളുടെ അഭാവത്തിൽ അഡീഷണൽ സെഷൻസ് ജഡ്ജി ഹർഷ് ത്രിവേദിയാണ് പ്രതികളെ വെറുതെ വിട്ട് ഉത്തരവിറക്കിയത്.
കേസിന്റെ വിചാരണ കാലയളവിൽ തന്നെ എട്ട് പ്രതികൾ മരിച്ചു പോയിരുന്നു. 2002 ഫെബ്രുവരി 27ന് അയോധ്യയിൽ നിന്നും മടങ്ങിയ സമർമതി എക്‌സ്പ്രസിന്റെ ഒരു ബോഗി ഗുജറാത്തിലെ ഗോധ്രയിൽ വെച്ച് ഒരു സംഘം ആളുകൾ അഗ്നിക്കിരയാക്കി. യാത്രക്കാരായ 59 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
മരിച്ചവരിൽ ഭൂരിഭാഗം ആളുകളും അയോധ്യയിൽ നിന്നും മടങ്ങിയ കർസേവകരായയിരുന്നു ഇത് ഇതേ തുടർന്ന് സംസ്ഥാനത്ത് ഉടനീളം വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെടാൻ കാരണമായി. രാജ്യം കണ്ട ഏറ്റവും വലിയ വർഗീയ ലഹളകളിൽ ഒന്നായിരുന്നു അത്. കലാപത്തിന്റെ ഭാഗമായാണ് ദെലോൽ ഗ്രാമത്തിൽ കൂട്ടക്കൊല നടന്നത്.